ഇത്തവണത്തെ ഖത്തർ ലോകകപ്പിൽ തകർപ്പൻ പ്രകടനവുമായി മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരം കരസ്ഥമാക്കിയത് അർജൻ്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് ആയിരുന്നു. എന്നാൽ പുരസ്കാരം ലഭിച്ചതിനുശേഷം താരം നടത്തിയ ആഘോഷ പ്രകടനം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അശ്ലീലചുവയുള്ള പ്രകടനം ആയിരുന്നു എമിലിയാനോ ലോകകപ്പ് പുരസ്കാര വേദിയിൽ കാണിച്ചത്. അത് കഴിഞ്ഞ് നാട്ടിലെത്തി കിരീടം നേട്ടം ആഘോഷിക്കുമ്പോൾ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയേ കളിയാക്കിയും താരം വലിയ രീതിയിലുള്ള വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു.
എംബാപ്പയുടെ മുഖമുള്ള കളിപ്പാവ കയ്യിലേന്തി തെരുവ് ചുറ്റിയായിരുന്നു താരം അന്ന് ഫ്രഞ്ച് സൂപ്പർ താരത്തെ കളിയാക്കിയത്. ഇപ്പോഴിതാ ഇതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് എമിലിയാനോ.”ആഘോഷങ്ങളിൽ ഞാൻ ഖേദം അറിയിക്കണോ? ശരിയാണ് ഇതുപോലെ ഇനി ഒരിക്കലും ചെയ്യാത്ത പലതും ഉണ്ടായിട്ടുണ്ട്. ഞാൻ ഒരാളെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല.
ഫ്രഞ്ചുകാർക്ക് ഒപ്പം കരിയറിൽ ഉടനീളം ഞാൻ കളിച്ചിട്ടുണ്ട്. ജിറൂദിനോട് ചോദിച്ചാൽ അറിയാം ഞാൻ ആരാണെന്ന്. എനിക്ക് ഫ്രഞ്ച് മനസ്സും സംസ്കാരവും ഇഷ്ടമാണ്. സഹതാരങ്ങളോടുള്ള തമാശ മാത്രമായിരുന്നു ഗോൾകീപ്പർക്കുള്ള പുരസ്കാരവുമായി ഞാൻ നടത്തിയത് . അതുതന്നെ മുൻപ് കോപ്പ അമേരിക്കയിലും ചെയ്തതാണ്. അന്ന് എന്നോട് അത് ആവർത്തിക്കരുത് എന്ന് അവർ പറഞ്ഞിരുന്നു. എന്നോട് അത് ലിയോയും പറഞ്ഞു. ഞാൻ അത് ചെയ്തത് അവർക്കായാണ്. അതിൽ കൂടുതൽ ഒന്നുമില്ല. ഒരു സെക്കൻഡ് മാത്രമാണ് അത് നീണ്ടുനിന്നത്.”-അർജൻ്റീന സൂപ്പർ താരം പറഞ്ഞു. എംബാപ്പയെ കളിയാക്കിയതിനെക്കുറിച്ചും താരം സംസാരിച്ചു.
ലോക്കർ റൂം വിശേഷങ്ങൾ മാത്രമായിരുന്നു അതെല്ലാം അത് ഒരിക്കലും പുറത്തെത്തരുതായിരുന്നു. 2018ൽ ഫ്രാൻസ് ഞങ്ങളെ തോൽപ്പിച്ചതിനു ശേഷം കാൻ്റെ അടക്കം താരങ്ങൾ മെസ്സിയെക്കുറിച്ച് പാടിയത് ഞങ്ങൾക്ക് ഓർമ്മയുണ്ട്. എല്ലായിടത്തും അത് ഉള്ളതാണ്. ബ്രസീലിനെ ഒരു ടീം പരാജയപ്പെടുത്തിയാൽ അവർ നെയ്മറിനെ കളിയാക്കി പാടും. എനിക്ക് വ്യക്തിപരമായ എംബാപ്പയുമായി ഒന്നുമില്ല. എനിക്ക് അയാളെ ആദരവാണ്. നെയ്മറിനെ കുറിച്ചും അയാളെ കുറിച്ചും പാടുന്നുണ്ടെങ്കിൽ അവർ മികച്ച താരങ്ങൾ ആയതുകൊണ്ടാണ്. എനിക്ക് അയാൾക്കെതിരെ കളിക്കുന്നത് സന്തോഷമാണ് എന്നാണ് ഫൈനലിനു ശേഷം ഞാൻ പറഞ്ഞത്. ആ കളി അയാൾ ഒറ്റയ്ക്ക് ജയിപ്പിച്ചെന്ന് തോന്നിച്ചതാണ്. അയാൾക്ക് അത്യ
സാധാരണമായ പ്രതിഭയുണ്ട്. എണ്ണമറ്റ ബാലൻ ദി ഓർ ആണ് മെസ്സി വിരമിച്ചാൽ അയാളെ കാത്തിരിക്കുന്നത് എന്ന് എനിക്ക് ഉറപ്പാണ്.