തങ്ങളുടെ ടീമിൻ്റെ 99.9% മെസ്സിയാണ്,ഞങൾ വെറും 0.1% മാത്രമുള്ളൂ എന്ന് അര്‍ജന്‍റീനന്‍ സഹതാരം.

images 2022 12 04T154247.636 1

ഓസ്ട്രേലിയക്കെതിരെ ഇന്നലെ നടന്ന പ്രീക്വാർട്ടർ മത്സരത്തിൽ തകർപ്പൻ പ്രകടനം ആയിരുന്നു അർജൻ്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് കാഴ്ചവച്ചത്. മത്സരത്തിലെ 97 ആം മിനിറ്റിൽ താരം നടത്തിയ തകർപ്പൻ സേവ് ആണ് എക്സ്ട്രാ ടൈമിലേക്ക് പോകാതെ നിശ്ചിത സമയത്ത് തന്നെ അർജൻ്റീനയെ വിജയത്തിലെത്തിച്ചത്.

ഒന്നിനെതിരെ 2 ഗോളുകൾക്ക് ആയിരുന്നു അർജൻ്റീനയുടെ വിജയം. നായകൻ ലയണൽ മെസ്സിയും യുവതാരം ജൂലിയൻ അൽവാരസും നീലപ്പടക്ക് വേണ്ടി വലകുലുക്കി. അതേസമയം ഓസ്ട്രേലിയ നേടിയ ഏക ഗോൾ അർജൻ്റീന താരം എൻസോ ഫെർണാണ്ടസിന്റെ സംഭാവനയായിരുന്നു. നീലപ്പടയെ ക്വാർട്ടറിലേക്ക് എത്തിക്കുന്നതിൽ നിർണായക പങ്കാണ് ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് വഹിച്ചത്.

images 2022 12 04T154309.713

ഇപ്പോഴിതാ മത്സര ശേഷം താരം പറഞ്ഞ ചില വാക്കുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഓസ്ട്രേലിയക്കെതിരായ കടുത്ത മത്സരത്തെ കുറിച്ചാണ് താരം സംസാരിച്ചത്. നായകനായ ലയണൽ മെസ്സി തങ്ങളെ വിജയത്തിലേക്ക് നയിച്ചതിനെ കുറിച്ചും സൂപ്പർ താരം സംസാരിച്ചു.”ഇന്ന് അവർ നന്നായി പ്രസ് ചെയ്തപ്പോൾ ഞങ്ങൾ നന്നായി പോരാടി. ഒന്നുമില്ലായ്മയിൽ നിന്നും അവർ സ്കോർ കണ്ടെത്തി.


ലയണൽ മെസ്സി ആവശ്യമുള്ളപ്പോൾ ടീമിനെ നയിക്കുകയാണ്. അദ്ദേഹത്തെ സഹായിക്കേണ്ടത് ഞങ്ങളാണ്. മെസ്സി ടീമിൻ്റെ 99.9% ആണ്. ഞങ്ങൾ കാര്യങ്ങൾ ശരിയായി നടക്കാത്തപ്പോൾ മെസ്സിയെ സഹായിക്കുന്ന 0.1% ആളുകളാണ്.”- എമിലിയാനോ മാർട്ടിനസ് പറഞ്ഞു. ക്വാർട്ടർ ഫൈനലിൽ നെതർലാൻഡ്സ് ആണ് നീലപ്പടയുടെ എതിരാളികൾ. ഡിസംബർ പത്തിന് ലൂസൈൽ സ്റ്റേഡിയത്തിൽ വച്ചാണ് ക്വാർട്ടർ ഫൈനൽ പോരാട്ടം.

Scroll to Top