ഖത്തര്‍ ലോകകപ്പിന്‍റെ ഫൈനലില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ചാണ് അര്‍ജന്‍റീന കിരീടം നേടിയത്. റെഗുലര്‍ ടൈമിലും എക്സ്ട്രാ ടൈമിലും സമനിലയായതിനെ തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് മത്സരത്തിന്‍റെ വിധി നിര്‍ണയിച്ചത്.
മത്സരത്തിന്‍റെ ആദ്യ 80 മിനിറ്റ് വരെ അര്‍ജന്‍റീന മുന്നിലായിരുന്നെങ്കിലും എംമ്പാപ്പയുടെ തകര്‍പ്പന്‍ പ്രകടനം ഫ്രാന്‍സിനെ ഒപ്പമെത്തിക്കുകയായിരുന്നു. ഫ്രാന്‍സ് പരാജയപ്പെട്ടുവെങ്കിലും കയ്യടികള്‍ നേടിയാണ് എംബാപ്പെ മടങ്ങിയത്.
ഫൈനല്‍ പരാജയപ്പെട്ട എംബാപ്പയെ അര്‍ജന്‍റീനന്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാർട്ടിനസ് പരിഹസിച്ചിരുന്നു. ഡ്രസിംഗ് റൂമിൽ വെച്ച് അദ്ദേഹം എംബാപ്പെക്ക് എതിരെ ഒരു മിനിറ്റ് മൗനം ആചരിക്കാം എന്ന് പറഞ്ഞിരുന്നു. അത് ഏറെ വിവാദമായിരുന്നു.
ഇപ്പോഴിതാ അർജന്റീനയിൽ നടന്ന ട്രോഫി പരേഡിലും മാർട്ടിനസ് എംബപ്പെയെ അവഹേളിച്ചു. ബസിൽ എംബാപ്പെയുടെ തല വെച്ചുള്ള ഒരു ഡോൾ കയ്യിൽ പിടിച്ച് ആയിരുന്നു എമി മാർട്ടിനസിന്റെ ആഹ്ലാദ