നാളെയാണ് ലോകകപ്പ് സെമിഫൈനലിൽ ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജൻ്റീനയും യൂറോപ്പ്യൻ ശക്തികളായ ക്രൊയേഷ്യയും തമ്മിൽ ഏറ്റുമുട്ടുന്നത്. രണ്ടാമത്തെ സെമിഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും ആഫ്രിക്കൻ വമ്പൻമാരായ മൊറോക്കയുമാണ് ഏറ്റുമുട്ടുന്നത്. രണ്ട് സെമിഫൈനലുകളിൽ ആരാധകർ ഏറെ ആകാംക്ഷയോടെ നോക്കുന്നത് അർജൻ്റീനയുടെ മത്സരമാണ്.
ഇതിഹാസ താരം ലയണൽ മെസ്സിയുടെ അവസാന ലോകകപ്പ് ആണ് ഇത്. അതുകൊണ്ടുതന്നെ മെസ്സിയുടെ കീഴിൽ നീലപ്പട വിശ്വകിരീടം നേടാൻ കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ ബ്രസീലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്ത് സെമിഫൈനലിൽ പ്രവേശിച്ച ക്രൊയേഷ്യയെ മറികടക്കുന്നത് അത്ര എളുപ്പമാകില്ല. ക്രൊയേഷ്യയുടെ വിജയസാധ്യതകൾ വർദ്ധിപ്പിക്കുന്നത് ലയണൽ മെസ്സിയെ എത്രത്തോളം തളക്കുന്നു എന്നത് അനുസരിച്ച് ആയിരിക്കും.
ക്വാർട്ടർ ഫൈനലിൽ വാശിയേറിയ പോരാട്ടത്തിൽ നെതർലാൻഡ്സിനെ പരാജയപ്പെടുത്തിയാണ് അർജൻ്റീന സെമി ഫൈനലിലേക്ക് മുന്നേറിയത്. ഇപ്പോഴിതാ അർജൻ്റീനക്കെതിരെ തങ്ങളുടെ മാസ്റ്റർ പ്ലാൻ എന്തായിരിക്കും എന്നത് വ്യക്തമായിരിക്കുകയാണ് ക്രൊയേഷ്യൻ സ്ട്രൈക്കർ ബ്രൂണോ പെറ്റ്കോവിച്ച്.”ഞങ്ങൾക്ക് പ്രത്യേക പദ്ധതികൾ ഒന്നും മെസ്സിയെ പൂട്ടാൻ ഇല്ല. ഞങ്ങളുടെ രീതിയല്ല ഒരു താരത്തിനെ പൂട്ടുന്നത്. അവരുടെ കൂടെ സൂപ്പർ താരങ്ങൾ ഉണ്ട്. അർജൻ്റീനയിൽ മെസ്സി മാത്രമല്ല ഉള്ളത്. എന്നാലും ആ ടീം മുഴുവനായും ഞങ്ങൾ തടുത്തു നിർത്തും.”- താരം പറഞ്ഞു.
ഹോളണ്ടിനെതിരായ മത്സരത്തിന് മുൻപും ഡച്ച് പരിശീലകനടക്കം മെസ്സിയെ വെല്ലുവിളിച്ചിരുന്നു. അതിന് വൈകാരികമായി മെസ്സി പ്രതികരിച്ചത് ലോകം മുഴുവൻ കണ്ടതാണ്. എന്നാൽ സെമിഫൈനലിൽ അർജൻ്റീനക്ക് തിരിച്ചടിയാകാൻ സാധ്യത ഉള്ളത് രണ്ട് സൂപ്പർ താരങ്ങളുടെ അഭാവമാണ്. ഗോൺസാലോ മോണ്ടിയൽ മാർക്കോസ് അക്യുനോ എന്നിവർ നീലപ്പടയുടെ