ക്രിസ്ത്യാനോ റൊണാൾഡോയുടെ ഇരട്ട കുട്ടികളിൽ ആൺ കുട്ടി മരണപ്പെട്ടു

പോർച്ചുഗീസ് താരവും മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡുമായ ക്രിസ്ത്യാനോ റൊണാൾഡോയുടെ മകൻ അന്തരിച്ചു. ഇൻസ്റ്റഗ്രാമിലൂടെ ആണ് താരം ഈ ദുഃഖ വാർത്ത പുറത്തുവിട്ടത്.

ഒരു പെൺകുഞ്ഞിനും ആൺകുഞ്ഞിനുമാണ് റൊണാൾഡോയുടെ പങ്കാളി ജോർജിന റൊഡ്രിഗസ് ജന്മം നൽകിയത്. ഇതിൽ ആൺകുഞ്ഞാണ് മരണപ്പെട്ടത്. പെൺകുഞ്ഞിന്റെ ജനനമാണ് ഈ നിമിഷത്തിൽ ജീവിക്കാനുള്ള ശക്തി നൽകുന്നതെന്നും റൊണാൾഡോ ഇൻസ്റ്റഗ്രാമിലൂടെ പറഞ്ഞു

“ഞങ്ങളുടെ ആൺകുഞ്ഞ്‌ മരിച്ചുവെന്നത്‌ അഗാധമായ ദുഃഖത്തോടെയാണ്‌ അറിയിക്കുന്നത്‌. ഏതൊരു മാതാപിതാക്കളും അനുഭവിക്കുന്ന ഏറ്റവും വലിയ വേദനയാണിത്. നമ്മുടെ പെൺകുഞ്ഞിന്റെ ജനനം മാത്രമാണ് ഈ നിമിഷം കുറച്ച് പ്രതീക്ഷയോടെയും സന്തോഷത്തോടെയും ജീവിക്കാനുള്ള കരുത്ത് നൽകുന്നത്.

ഡോക്ടർമാർക്കും നഴ്‌സുമാർക്കും അവരുടെ എല്ലാ വിദഗ്ധ പരിചരണത്തിനും പിന്തുണക്കും ഞങ്ങൾ നന്ദി പറയുന്നു.ഈ നഷ്ടത്തിൽ ഞങ്ങൾ എല്ലാവരും തകർന്നിരിക്കുന്നു, വളരെ പ്രയാസകരമായ ഈ സമയത്ത് ഞങ്ങൾ സ്വകാര്യതയ്ക്കായി അപേക്ഷിക്കുന്നു. ഞങ്ങളുടെ കുഞ്ഞ്, നീ ഞങ്ങളുടെ മാലാഖയാണ്. ഞങ്ങൾ നിങ്ങളെ എപ്പോഴും സ്നേഹിക്കും.”

278685243 127010139711348 3539008990115389140 n

ഈ കുറിപ്പോടെയാണ് താരം ഞെട്ടിക്കുന്ന എല്ലാ ആരാധകരെയും ദുഃഖത്തിൽ ആക്കുന്ന വാർത്ത പുറത്തുവിട്ടത്. താരത്തിൻ്റെ ദുഃഖത്തിൽ പങ്കു ചേരുകയാണ് ഫുട്ബോൾ ലോകം