ഔദ്യോഗികമായി. റൊണാള്‍ഡോ ഇനി സൗദി ക്ലബില്‍

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനി സൗദി ക്ലബില്‍. റെക്കോഡ് തുകയായ പ്രതിവര്‍ഷം 620 കോടിയെന്ന റെക്കോഡ് പ്രതിഫലത്തിലാണ് അൽ നാസറിൽ ചേർന്നത്. കഴിഞ്ഞ മാസമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് റൊണാൾഡോയുമായുള്ള കരാർ അവസാനിപ്പിച്ചത്.

2025 വരെയുള്ള കരാർ ആകും റൊണാൾഡോക്ക് നൽകുക. 200 മില്യൺ യൂറോയുടെ വേതനം ആണ് സൗദി ക്ലബ് വർഷത്തിൽ റൊണാൾഡോക്ക് വാഗ്ദാനം നൽകുന്നത്. ഒരു ഫുട്ബോൾ താരത്തിന് കിട്ടുന്ന ഏറ്റവും വലിയ വേതനം ആകും. മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടതിനു ശേഷം ആകെ അൽ നാസർ ക്ലബ് മാത്രമാണ് റൊണാൾഡോക്ക് മുന്നിൽ ഇതുവരെ ഓഫർ വെച്ചത്.

” ചരിത്രം സംഭവിക്കുന്നു. ഇത് ക്ലബ്ബിന് മാത്രമല്ല, ഞങ്ങളുടെ ലീ​ഗിനും ഞങ്ങളുടെ രാജ്യത്തിനും വരും തലമുറയ്ക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവ് പ്രചോദനമാകും. അൽ നാസറിലേക്ക് റൊണാൾഡോയ്ക്ക് സ്വാ​ഗതം ” റൊണാള്‍ഡോയുടെ ചിത്രം പങ്കുവച്ചു ക്ലബ് കുറിച്ചു.

‘മറ്റൊരു രാജ്യത്തെ പുതിയ ഫുട്‌ബോള്‍ ലീഗിനൊപ്പമുള്ള പുതിയ അനുഭവങ്ങള്‍ക്കായി കാത്തിരിക്കുന്നു. അല്‍ നസറിന്റെ കാഴ്ച്ചപ്പാടുകള്‍ വളരെ പ്രചോദനം നല്‍കുന്നുണ്ട’്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ പറഞ്ഞു. റൊണാള്‍ഡോ സൗദി ക്ലബ്ബില്‍ ചേര്‍ന്നതോടെ താരത്തിന്റെ ചാമ്പ്യന്‍സ് ലീഗ് മോഹങ്ങള്‍ കൂടിയാണ് അവസാനിക്കുന്നത്.