കഴിഞ്ഞ നവംബറിലാണ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടത്. 38 വയസ്സുകാരനായ റൊണാൾഡോ നല്ല രീതിയിൽ ആയിരുന്നില്ല യുണൈറ്റഡിൽ നിന്നും പോയത്. ഒരു അഭിമുഖത്തിനിടയിൽ പരിശീലകൻ ടെൻ ഹാഗിനെതിരെയും ക്ലബ്ബിനെതിരെയും കടുത്ത വിമർശനം ഉന്നയിച്ചതോടെയാണ് താരത്തെ ക്ലബ്ബിൽ നിന്നും ഒഴിവാക്കിയത്. ഇപ്പോൾ ഇതാ യുണൈറ്റഡിനെ വിട്ടതിനെക്കുറിച്ച് ആദ്യമായി മനസ്സ് തുറന്നിരിക്കുകയാണ് റൊണാൾഡോ.
വിവാദ അഭിമുഖം അരങ്ങേറിയതിനു ശേഷം ഉണ്ടായ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ക്ലബ്ബുമായുള്ള കരാർ അവസാനിപ്പിക്കുവാൻ റൊണാൾഡോയും മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനിച്ചത്. റൊണാൾഡോ കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകൾ ഇങ്ങനെ..”ഞാൻ പറഞ്ഞതു പോലെ, ഒരുപക്ഷേ ആദ്യമായാണ് ഞാൻ എൻ്റെ കരിയറിലെ മോശം ഘട്ടത്തിലൂടെ(മാഞ്ചസ്റ്റർ യുണൈറ്റഡ് എക്സിറ്റ്) കടന്നുപോയത്. എൻ്റെ വളർച്ചയുടെ ഭാഗമായിരുന്നു അത്.
ഇപ്പോൾ ഞാൻ കൂടുതൽ തയ്യാറാണ്. ഈ പഠനം പ്രധാനമായിരുന്നു. എനിക്ക് തോന്നുന്നു ഞാൻ ഒരു മികച്ച മനുഷ്യനാണെന്ന്. ആരാണ് യഥാർത്ഥ സുഹൃത്തുക്കൾ എന്ന് വിഷമഘട്ടത്തിൽ ഞാൻ മനസ്സിലാക്കി. ഒരു പർവ്വതത്തിൽ നിൽക്കുമ്പോൾ താഴെ എന്താണെന്ന് കാണാതെ പോകും. വളരെ മത്സരാത്മക ലീഗാണ് സൗദിയുടെ. ഇത് പ്രീമിയർ ലീഗ് അല്ല എന്ന് എനിക്ക് അറിയാം.
ഞാൻ കള്ളം പറയില്ല. പക്ഷേ എന്നെ പോസിറ്റീവായി ആശ്ചര്യപ്പെടുത്തിയ ഒരു ലീഗ് ആണിത്. അവർ പദ്ധതികൾ തുടരുകയാണെങ്കിൽ 5,6,7 വർഷത്തിനുള്ളിൽ അത് ലോകത്തിലെ നാലാമത്തെയും അഞ്ചാമത്തെയും ലീഗ് ആയിരിക്കും.”-റൊണാൾഡോ പറഞ്ഞു. പോർച്ചുഗൽ ടീമിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷവും റൊണാൾഡോ പങ്കുവെച്ചു. “ഞങ്ങളുടെ ദേശീയ ടീമിലേക്ക് തിരിച്ചെത്തിയതിലും പോർച്ചുഗലിനെ വീണ്ടും പ്രതിനിധീകരിക്കാൻ കഴിഞ്ഞതിലും വളരെയധികം സന്തോഷമുണ്ട്.”- റൊണാൾഡോ കൂട്ടിച്ചേർത്തു.