ഇരട്ട ഗോളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പോര്‍ച്ചുഗലിനു വിജയം.

ronaldo 120 goal for portugal

യൂറോ കപ്പ് യോഗ്യത റൗണ്ട് പോരാട്ടത്തില്‍ ലിചിന്‍സ്റ്റെനെ എതിരില്ലാത്ത നാലു ഗോളിനു പോര്‍ച്ചുഗല്‍ തോല്‍പ്പിച്ചു. മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ട ഗോള്‍ നേടി. മത്സരത്തിലെ വിജയത്തോടെ റോബെര്‍ട്ടോ മാര്‍ട്ടിനെസിന്‍റെ കീഴില്‍ പോര്‍ച്ചുഗല്‍ വിജയത്തോടെ തുടങ്ങി.

8ാം മിനിറ്റില്‍ ക്യാന്‍സലോയുടെ ഗോളില്‍ പോര്‍ച്ചുഗല്‍ മുന്നിലെത്തി. പക്ഷേ പിന്നീട് ലിചിന്‍സ്റ്റീന്‍ നന്നായി പ്രതിരോധിച്ചതോടെ ആദ്യ പകുതിയില്‍ ഗോള്‍ നേടാന്‍ പോര്‍ച്ചുഗലിനു സാധിച്ചില്ലാ. എന്നാല്‍ രണ്ടാം പകുതിയില്‍ കളി മാറി.

Fr8JrAlX0AEbior

ബെര്‍ണാഡോ സില്‍വ 47ാം മിനിറ്റില്‍ ലീഡ് ഇരട്ടിയാക്കി. ഇതിനു ശേഷമായിരുന്നു റൊണാള്‍ഡോയുടെ ഇരട്ട ഗോള്‍. ക്യാന്‍സലോയെ ബോക്സില്‍ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റി റൊണാള്‍ഡോ വലയിലെത്തിച്ചപ്പോള്‍ പിന്നാലെ ഉഗ്രനൊരു ഫ്രീകിക്കും ലക്ഷ്യത്തില്‍ എത്തിച്ചു.

ഇതോടെ പോര്‍ച്ചുഗലിനായി റൊണാള്‍ഡോ 120 ഗോള്‍ നേടി. ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരം (197) കളിച്ച താരം എന്ന റെക്കോഡും ഇന്നത്തെ മത്സരത്തോടെ റൊണാള്‍ഡോ സ്വന്തമാക്കി

Scroll to Top