ഞാനാണ് ലോകത്തിലെ ഏറ്റവും മികച്ച താരം; റൊണാൾഡോ

images 2023 04 03T105731.383

നിലവിൽ സൗദി ലീഗിലെ അൽ നസർ ക്ലബ്ബിന് വേണ്ടിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്നത്. ഇപ്പോഴിതാ റൊണാൾഡോ പറഞ്ഞ ചില വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരം താനാണെന്നാണ് റൊണാൾഡോ പറഞ്ഞിരിക്കുന്നത്.


ഗോൾ അറേബ്യ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടയിലാണ് പോർച്ചുഗീസ് സൂപ്പർതാരത്തിന്റെ ഈ അഭിപ്രായം. ഫുട്ബോളിലെ അതുല്യ പ്രതിമകളിൽ ഒരാളായാണ് റൊണാൾഡോയെ കണക്കാക്കുന്നത്. എപ്പോഴും റൊണാൾഡോ മെസ്സി എന്നിവരിൽ ആരാണ് മികച്ചവൻ എന്ന കാര്യത്തിൽ വലിയ രീതിയിലുള്ള തർക്കങ്ങൾ ഉണ്ടാകാറുണ്ട്.

images 2023 04 03T105755.111

ഖത്തർ ലോകകപ്പിൽ കിരീടം നേടിയതോടെ മെസ്സി തന്നെയാണ് ഫുട്ബോളിലെ രാജാവ് എന്നാണ് പലരും പറയുന്നത്. ലോകകപ്പ് നേടിയതോടെ ഫുട്ബോളിലെ എല്ലാ നേട്ടങ്ങളും മെസ്സി സ്വന്തമാക്കി എന്നും മെസ്സി ആരാധകർ പറയുന്നു. റൊണാൾഡോ ആരാധകരിൽ ചിലരെങ്കിലും ഇത് അംഗീകരിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും അംഗീകരിക്കാത്തവരും ഉണ്ട്.

images 2023 04 03T105739.088 1

എന്നാൽ ഇത്തരം അഭിപ്രായങ്ങൾ ഒന്നും തന്റെ ആത്മവിശ്വാസത്തെ ബാധിക്കുന്നില്ല എന്നാണ് റൊണാൾഡോയുടെ ഈ വാക്കുകളിൽ നിന്നും മനസ്സിലാകുന്നത്. നിലവിൽ മോശം ഫോമിൽ നിന്നും മികച്ച ഫോമിലേക്ക് ഉയർന്നു വരികയാണ് താരം. പോർച്ചുഗലിനു വേണ്ടിയും അൽ നസറിനു വേണ്ടിയും താരം ഇപ്പോൾ ഗോളുകൾ കണ്ടെത്തി തൻറെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുവാൻ ശ്രമിക്കുകയാണ്.

Scroll to Top