ക്രിസ്റ്റ്യാനോയെ എടുത്തുയുര്‍ത്തി ആരാധകന്‍. കെട്ടിപിടിച്ച് താരത്തിന്‍റെ മുന്നില്‍ Suii സെലിബ്രേഷന്‍

ronaldo with pitch invader

2024 യൂറോ കപ്പ് യോഗ്യത പോരാട്ടത്തില്‍ പോര്‍ച്ചുഗലിന് വിജയം. എതിരില്ലാത്ത മൂന്നു ഗോളിനായിരുന്നു ബോസ്നിയക്കെതിരെ പോര്‍ച്ചുഗലിന്‍റെ വിജയം. മിഡ്ഫീല്‍ഡര്‍ ബ്രൂണോ ഫെര്‍ണാണ്ടസ് ഇരട്ട ഗോളും ഒരു അസിസ്റ്റും നേടി. മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഉണ്ടായിരുന്നു.

Fy2gDLeXoAIxtJ7

മത്സരത്തിന്‍റെ രണ്ടാം പകുതിയില്‍ റൊണാള്‍ഡോയുടെ ആരാധകന്‍, പോര്‍ച്ചുഗല്‍ പതാകയുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അടുത്ത് എത്തിയിരുന്നു. ആരാധകന്‍ റൊണാള്‍ഡോയെ കെട്ടിപിടിക്കുകയും കാലില്‍ വീഴുകയും പിന്നീട് ചെറുതായി എടുത്ത് ഉയര്‍ത്തുകയും ചെയ്തിരുന്നു. കൂടാതെ റൊണാള്‍ഡോയുടെ ഐക്കണ്‍ സെലിബ്രേഷനും നടത്തി. അതില്‍ റൊണാള്‍ഡോയും ഒപ്പം കൂടിയത് മനോഹര നിമിഷമായി മാറി.

Scroll to Top