മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനൊരുങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോ. ചേക്കേറാൻ സാധ്യത രണ്ടു ക്ലബുകളിലേക്ക്.

ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ സമ്മറിൽ ക്ലബ്ബ് വിടാൻ സാധ്യത. ഇത്തവണ പരിശീലകനായി ചുമതലയേറ്റ എറിക് ടെൻ ഹാഗിൻ്റെ പദ്ധതികളിൽ സൂപ്പർതാരത്തിന് സ്ഥാനമില്ല എന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണിൽ ജുവെൻ്റസിൽ നിന്നും ആണ് താരം തൻ്റെ പഴയ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയത്.


ക്ലബ്ബ് മോശം പ്രകടനമാണ് ഈ കഴിഞ്ഞ സീസണിൽ നടത്തിയതെങ്കിലും വ്യക്തിഗതമായി വളരെ മികച്ച പ്രകടനമാണ് റൊണാൾഡോ കാഴ്ചവെച്ചത്. അടുത്ത സീസണിലെ ചാംപ്യൻസ് ലീഗ് യോഗ്യത നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിട്ടില്ല. ഇതിന് കാരണമായാണ് പുതിയ പരിശീലകനെ മാഞ്ചസ്റ്റർ കൊണ്ടുവന്നത്.

images 11 4

കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി 24 ഗോളുകളാണ് റൊണാൾഡോ നേടിയത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഗോൾ വേട്ടക്കാരിൽ രണ്ടാം സ്ഥാനത്തായിരുന്നു താരം സീസൺ അവസാനിപ്പിച്ചത്. ടീമിൽ പ്രധാനതാരം ആയി തുടരാൻ ആഗ്രഹിക്കുന്ന റൊണാൾഡോക്ക് പുതിയ പരിശീലകൻ്റെ പദ്ധതിയിൽ സ്ഥാനം ലഭിക്കില്ല എന്ന് കരുതുന്നതു കൊണ്ടാണ് ക്ലബ് വിടുന്നതെന്നാണ് പുറത്തുവരുന്ന സൂചനയിൽ പറയുന്നു.

images 12 3



നിലവിൽ പുറത്തുവരുന്ന റൂമറുകൾ പ്രകാരം ഇറ്റാലിയൻ ക്ലബ് എസ് റോമയും താരത്തിൻ്റെ ആദ്യ ക്ലബായ സ്പോർട്ടിംഗ് ലിസ്ബണിലേക്കും ആണ് താരം ചേക്കാറാൻ ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ട്. റോമ അടുത്ത സീസണിൽ ചാംപ്യൻസ് ലീഗ് യോഗ്യത നേടാത്തതിനാൽ അവിടേക്ക് പോകാനുള്ള സാധ്യത വളരെ കുറവാണ്. അതേസമയം ഇത്തവണ ചാംപ്യൻസ് ലീഗ് യോഗ്യത നേടിയ സ്പോർട്ടിംഗ് ലിസ്ബണിലേക്ക് താരം പോവുമോ ഇല്ലയോ എന്നത് കാത്തിരുന്ന് കാണേണ്ടി വരും.

Previous articleഅവനെ ക്യാപ്റ്റനായി തയ്യാറാക്കി നിർത്തിക്കോ :ആവശ്യവുമായി യുവരാജ് സിംഗ്
Next articleഇരട്ട സിക്സുമായി ഇഷാന്‍ കിഷന്‍ തുടങ്ങി. സ്ലോ ബോളില്‍ കുറ്റി തെറിച്ചു