ഇരട്ട സിക്സുമായി ഇഷാന്‍ കിഷന്‍ തുടങ്ങി. സ്ലോ ബോളില്‍ കുറ്റി തെറിച്ചു

Picsart 22 06 19 20 30 00 570 scaled

സൗത്താഫ്രിക്കന്‍ ടി20 പരമ്പരയിലെ അവസാനത്തേയും നിര്‍ണായകമായ പോരാട്ടത്തില്‍ മഴ കാരണം കളി തടസ്സപ്പെട്ടപ്പോള്‍ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തില്‍ 28 റണ്‍സ് എന്ന നിലയിലാണ്. ഓപ്പണര്‍മാരുടെ വിക്കറ്റ് വീഴ്ത്തി ലുങ്കി എന്‍ഗീഡിയാണ് സൗത്താഫ്രിക്കക്ക് മേല്‍കൈ നല്‍കിയത്.

ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാന്‍ എത്തിയത് ഇഷാന്‍ കിഷനും റുതുരാജ് ഗെയ്ക്വാദുമാണ്. ആദ്യ ഓവര്‍ എറിയാന്‍ എത്തിയത് കേശവ് മഹാരാജാണ്. രണ്ടാം പന്തിലും മൂന്നാം പന്തിലും തുടര്‍ച്ചയായ രണ്ട് സിക്സ് നേടിയാണ് ഇഷാന്‍ കിഷന്‍ തന്‍റെ അക്കൗണ്ട് തുറന്നത്. ആദ്യ ഓവറില്‍ 16 റണ്‍സ് പിറന്നപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് ആവേശമായെങ്കിലും ലുങ്കി എന്‍ഗീഡി എത്തിയതോടെ കാര്യങ്ങള്‍ സൗത്താഫ്രിക്കക്ക് അനുകൂലമായി.

രണ്ടാം ഓവറിലെ അവസാന പന്തില്‍ ലുങ്കി എന്‍ഗീഡിയുടെ പന്തിന്‍റെ ഗതി ഇഷാന്‍ കിഷനു മനസ്സിലാക്കാന്‍ സാധിച്ചില്ലാ. സൗത്താഫ്രിക്കന്‍ പേസറുടെ സ്ലോ ബോള്‍ ഇഷാന്‍ കിഷന്‍റെ ഓഫ് സ്റ്റംപെടുത്തു. 7 പന്തില്‍ 15 റണ്ണാണ് ഇഷാന്‍ കിഷന്‍ നേടിയത്.

തന്‍റെ അടുത്ത ഓവറില്‍ റുതുരാജ് ഗെയ്ക്വാദിനെ മടക്കി എന്‍ഗീഡി അടുത്ത പ്രഹരം ഏല്‍പ്പിച്ചു. ഓഫ് കട്ടര്‍ ബോളില്‍ കൂറ്റനടിക്ക് ശ്രമിച്ച താരത്തിനു ടൈമിങ്ങ് തെറ്റി. ഉയര്‍ന്നു പൊങ്ങിയ പന്ത് പ്രിട്ടോറീയൂസ് അനായാസം ക്യാച്ച് നേടി. 12 പന്തില്‍ 10 റണ്‍സ് മാത്രമാണ് റുതുരാജ് ഗെയ്ക്വാദ് നേടിയത്.

See also  കൊടുങ്കാറ്റായി സഞ്ജു. 38 പന്തുകളിൽ 68 റൺസ്. ഗുജറാത്തിനെതിരെ ക്യാപ്റ്റന്റെ ഇന്നിങ്സ്.
ishan and ruturaj

Teams:

South Africa (Playing XI): Quinton de Kock(w), Reeza Hendricks, Rassie van der Dussen, David Miller, Heinrich Klaasen, Tristan Stubbs, Dwaine Pretorius, Kagiso Rabada, Keshav Maharaj(c), Lungi Ngidi, Anrich Nortje

India (Playing XI): Ruturaj Gaikwad, Ishan Kishan, Shreyas Iyer, Rishabh Pant(w/c), Hardik Pandya, Dinesh Karthik, Axar Patel, Harshal Patel, Bhuvneshwar Kumar, Yuzvendra Chahal, Avesh Khan

Scroll to Top