ഓരോ കാലഘട്ടത്തിലും മികച്ച താരങ്ങൾ ഉണ്ടായിട്ടുണ്ട്, മെസ്സിയാണ് ഗോട്ട് എന്നത് എൻ്റെ വായിൽ നിന്നും വീഴില്ല; കാർലോ ആഞ്ചലോട്ടി

ഖത്തർ ലോകകപ്പ് നേടിയതോടെ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി ആരാധകർ ഭാഗത്തുന്നത് മെസ്സിയെയാണ്. ഇത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് ഫുട്ബോൾ ലോകത്തുള്ളത്. പല അഭിപ്രായങ്ങൾ ഉണ്ടെങ്കിലും ലോക കിരീടം നേടിയതോടെ ഫുട്ബോളിലെ സമ്പൂർണ്ണനായി മെസ്സിയെ പലരും സമ്മതിക്കുന്നുമുണ്ട്.

ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടി. ഒരു പത്രസമ്മേളനത്തിൽ ഇതിനെപ്പറ്റി ചോദിച്ച ചോദ്യത്തിന് ആയിരുന്നു താരം മറുപടി നൽകിയത്. ചരിത്രത്തിലെ ഏറ്റവും മികച്ച താരം ലയണൽ മെസ്സി ആണോ എന്നായിരുന്നു. എന്നാൽ ഇതിന് അദ്ദേഹം നൽകിയ മറുപടി ഇപ്രകാരമായിരുന്നു..

images 2022 12 30T121350.656

“എൻ്റെ വായിൽ നിന്നും മെസ്സിയാണ് ഗോട്ട് എന്ന വാചകം വീഴില്ല. എനിക്ക് അദ്ദേഹമാണ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം എന്നുപറയുന്നതിൽ ബുദ്ധിമുട്ടുണ്ട്. മെസ്സി മുന്നോട്ട് പോകുന്നത് നല്ല രൂപത്തിലാണ്. ലോകകപ്പ് കിരീട നേട്ടത്തോട് കൂടി അദ്ദേഹത്തിൻ്റെ കരിയർ മികച്ച രീതിയിൽ മുന്നോട്ടു പോകുന്നു. പക്ഷേ എനിക്ക് ആരാണ് മികച്ച താരം എന്നറിയില്ല.

മികച്ച താരങ്ങൾ ഓരോ കാലഘട്ടത്തിലും ഉണ്ടായിട്ടുണ്ട്. ഞാൻ ഒരുപാട് മികച്ച താരങ്ങളെ ആസ്വദിച്ചിട്ടുണ്ട്. ഇപ്പോൾ ഞാൻ പരിശീലിപ്പിച്ചു കൊണ്ടിരിക്കുന്നത് ഒരു ബാലൻ ഡി ഓർ ജേതാവിനെയാണ്. ഞാൻ ഡി സ്റ്റഫാനോ കളിക്കുന്നത് കണ്ടിട്ടില്ല. എന്നാൽ ക്രൈഫും മറഡോണയും കളിക്കുന്നത് കണ്ടിട്ടുണ്ട്. അതുകൊണ്ടൊക്കെ തന്നെ ചരിത്രത്തിലെ ഏറ്റവും മികച്ച താരം ആരാണെന്ന് എന്നെനിക്കറിയില്ല.”- അദ്ദേഹം പറഞ്ഞു.