മെസ്സിക്കും ഹാളണ്ടിനും ഒരേ പോയിന്‍റ്. ഫിഫ ബെസ്റ്റ് വിജയിയെ പ്രഖ്യാപിച്ചത് ഈ നിയമം വഴി.

messi and chethri

2023 ലെ ഫിഫ ദി ബെസ്റ്റ് പുരസ്കാരം സ്വന്തമാക്കി അര്‍ജന്‍റീനന്‍ താരം ലയണല്‍ മെസ്സി. എര്‍ലിംഗ് ഹാളണ്ട്, കിലിയന്‍ എംബാപ്പെ എന്നിവരെ മറികടന്നാണ് അര്‍ജന്‍റീനന്‍ താരം അവാര്‍ഡ് സ്വന്തമാക്കിയത്. ദേശിയ ക്യാപ്റ്റന്‍മാര്‍, പരിശീലകര്‍, മീഡിയ, ആരാധകരുടെ വോട്ടെടുപ്പിലാണ് ഏറ്റവും മികച്ച താരത്തെ തിരഞ്ഞെടുക്കുന്നത്.

വോട്ടെടുപ്പില്‍ ലയണല്‍ മെസ്സിക്കും ഹാളണ്ടിനും ഒരേ പോയിന്‍റാണ് ലഭിച്ചത് (48). കിലിയന്‍ എംബാപ്പേ 35 പോയിന്‍റുമായി മൂന്നാമതാണ് ഫിനിഷ് ചെയ്തത്. രണ്ട് താരങ്ങള്‍ക്ക് ഒരേ പോയിന്‍റായതിനാല്‍ പ്രത്യേക നിയമം അനുസരിച്ചാണ് മെസ്സിയെ വിജയി ആയി പ്രഖ്യാപിച്ചത്.

ആള്‍ട്ടികള്‍ 12 നിയമം അനുസരിച്ച് ഏറ്റവും കൂടുതല്‍ ദേശിയ ടീം ക്യാപ്റ്റന്‍മാരുടെ ആദ്യ വോട്ട് ലഭിച്ച താരത്തെ ഒന്നാം സ്ഥാനത്ത് എത്തിക്കുകയായിരുന്നു. ടീം ക്യാപ്റ്റന്‍മാര്‍ക്ക് 3 വോട്ടുകളാണുള്ളത്. അതില്‍ 5,3,1 പോയിന്‍റുകളാണ് യഥാക്രമം വരുക. ഏറ്റവും കൂടുതല്‍ 5 പോയിന്‍റ് നേടിയ ലയണല്‍ മെസ്സി (107) ഒന്നാം സ്ഥാനത്ത് എത്തി.

ഇന്ത്യ വോട്ട് ചെയ്തത് ആര്‍ക്ക് ?

ഫിഫ ബെസ്റ്റില്‍ വോട്ട് ചെയ്യാന്‍ ഇന്ത്യക്കും അവസരം ഉണ്ടായിരുന്നു. ദേശിയ ക്യാപ്റ്റന്‍ സുനില്‍ ചേത്രിയുടെ 3 വോട്ട് യഥാക്രമം ഹാളണ്ട്, റോഡ്രി, വിക്ടര്‍ ഒസിംഹെന്‍ എന്നിവര്‍ക്കായിരുന്നു. പരിശീലകനായ ഇഗോര്‍ സ്റ്റിമാച്ച് വോട്ട് ചെയ്തതാവട്ടെ റോഡ്രി, അല്‍വാരസ്, കെവിന്‍ ഡി ബ്രിയൂണ്‍ എന്നിവര്‍ക്ക്. മീഡയിയല്‍ നിന്നും ഹിന്ദുസ്ഥാന്‍ ടൈംസിന്‍റെ ധിമാന്‍ സര്‍ക്കാര്‍ തിരഞ്ഞെടുത്തത് ഹാളണ്ട്, ഡിബ്രിയൂണ്‍, വിക്ടര്‍ എന്നിവരെയാണ്.

Scroll to Top