പറയാൻ വാക്കുകൾ ഇല്ല, മെസ്സിയെ വാനോളം പുകഴ്ത്തി ബ്രസീലിയൻ ഇതിഹാസം.

image editor output image 1993329114 1671005050219

ലോകകപ്പ് സെമിഫൈനലിൽ ഇന്നലെ ക്രൊയേഷ്യക്കെതിരെ ആധികാരിക വിജയം നേടി അർജൻ്റീന ഫൈനലിലേക്ക് പ്രവേശനം നേടി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് യൂറോപ്പ്യൻ വമ്പൻമാരെ പരാജയപ്പെടുത്തിയായിരുന്നു അര്‍ജന്‍റീന ഫൈനലിൽ സ്ഥാനം നേടിയത്. യുവ താരം ജൂലിയൻ അൽവാരസിന്റെ ഇരട്ട ഗോളുകളും നായകൻ ലയണൽ മെസ്സിയുടെ ഒരു പെനാൽറ്റി ഗോളുമാണ് വിജയത്തിന് കാരണം.

ഒരിക്കൽക്കൂടെ തൻ്റെ മാസ്മരിക പ്രകടനത്തിലൂടെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ലയണൽ മെസ്സി. പറയാൻ വാക്കുകൾ ഇല്ലാത്ത പ്രകടനം ആയിരുന്നു ഇന്നലെയും യൂറോപ്യൻ ശക്തികൾക്കെതിരെ ലയണൽ മെസ്സി പുറത്തെടുത്തത്. ജൂലിയൻ അൽവാരസ് നേടിയ അർജൻ്റീനയുടെ മൂന്നാമത്തെ ഗോളിന് വഴിയൊരുക്കിയത് മെസ്സിയുടെ അസാമാന്യമായ ഒറ്റയാൾ പോരാട്ടത്തിന്റെ അസിസ്റ്റ് ആയിരുന്നു.

images 2022 12 14T133115.354

ഇത്തവണത്തെ ലോകകപ്പിലെ ഏറ്റവും മികച്ച പ്രതിരോധനിര താരമായി കണക്കാക്കപ്പെടുന്ന ക്രൊയേഷ്യയുടെ ഗ്വാർഡിയോളിനെ നിശബ്ദനാക്കിയാണ് മെസ്സി അസിസ്റ്റ് നൽകിയത്. നിരവധി പേരാണ് മെസ്സിയെ പ്രശംസിച്ച് രംഗത്തെത്തുന്നത്. ഇപ്പോഴിതാ താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ബ്രസീലിയൻ ഇതിഹാസം റിവാൾഡോ.

“ബ്രസീലും നെയ്‌മർ ജൂനിയറും ഈ ലോകകപ്പിൽ നിന്നും പുറത്തു പോയതോടെ ഞാൻ ഇനി മുതൽ അർജന്റീനക്കൊപ്പമാണ്. നിങ്ങളെക്കുറിച്ച് പറയാൻ വാക്കുകളില്ല ലയണൽ മെസി. നിങ്ങൾ മുൻപ് തന്നെ ലോക ചാമ്പ്യൻ ആകേണ്ടയാളായിരുന്നു. പക്ഷെ ദൈവത്തിനെല്ലാം അറിയാം, ഈ ഞായറാഴ്‌ച അദ്ദേഹം നിങ്ങളെ ഈ കിരീടം അണിയിക്കും. നിങ്ങളെന്ന മനുഷ്യനും നിങ്ങൾ കാഴ്‌ച വെക്കുന്ന മനോഹരമായ കളിയും ഇത് അർഹിക്കുന്നു. നിങ്ങൾക്ക് അഭിനന്ദനങ്ങൾ, ദൈവം അനുഗ്രഹിക്കട്ടെ.” റിവാൾഡോ തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചു

See also  വിരമിക്കല്‍ പിന്‍വലിച്ചു. ജര്‍മ്മന്‍ ദേശിയ ടീമിലേക്ക് ടോണി ക്രൂസ് തിരിച്ചെത്തുന്നു.


മുൻപ് തന്നെ ലോക ചാമ്പ്യൻ ആകേണ്ട ഒരാൾ ആയിരുന്നു നിങ്ങൾ. പക്ഷേ എല്ലാം അറിയുന്നത് ദൈവത്തിനാണ്. ഈ കിരീടം ഈ ഞായറാഴ്ച ദൈവം നിങ്ങളെ അണിയിക്കും. നിങ്ങൾ കാഴ്ചവെക്കുന്ന മനോഹര കളിയും നിങ്ങൾ എന്ന മനുഷ്യനും ആ കിരീടം അർഹിക്കുന്നു. എല്ലാവിധ അഭിനന്ദനങ്ങളും. ദൈവം അനുഗ്രഹിക്കട്ടെ.”- റിവാൾഡോ പറഞ്ഞു.

Scroll to Top