കാസിമെറോയുടെ തകര്‍പ്പന്‍ ഫിനിഷ്. രണ്ടാം വിജയവുമായി ബ്രസീല്‍ പ്രീക്വാര്‍ട്ടറില്‍

ഫിഫ ലോകകപ്പിലെ പോരാട്ടത്തില്‍ സ്വിസര്‍ലന്‍റിനെ പരാജയപ്പെടുത്തി ബ്രസീല്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രസീലിന്‍റെ വിജയം. ടൂര്‍ണമെന്‍റിലെ തുടര്‍ച്ചയായ രണ്ടാം വിജയമാണ് ബ്രസീല്‍ നേടിയത്. നെയ്മറുടെ അഭാവത്തില്‍ എത്തിയ ബ്രസീലിനായി കാസിമെറോയാണ് വിജയഗോള്‍ നേടിയത്.

ആദ്യ പകുതിയില്‍ രണ്ട് ഷോട്ട് ഓണ്‍ ഗാര്‍ഗറ്റ്  മാത്രമാണ് പിറന്നത്. സൂപ്പര്‍ താരം നെയ്മറിന്‍റെ അഭാവം കണ്ട മത്സരത്തില്‍ ആദ്യ പകുതിയില്‍ ബ്രസീലിനു ഗോളടിക്കാനായില്ലാ. 27ാം മിനിറ്റില്‍ റാഫീഞ്ഞ നല്‍കിയ അളന്നുമുറിച്ച ക്രോസില്‍ വിനീഷ്യസ് ജൂനിയറിന്‍റെ ഗോള്‍ ശ്രമം യാന്‍ സോമര്‍ രക്ഷപ്പെടുത്തി.

തൊട്ടുപിന്നാലെ റാഫീഞ്ഞയുടെ ബോക്സിനു പുറത്ത് നിന്നുള്ള ഷോട്ട് അനായസം സ്വിസര്‍ലന്‍റ് ഗോള്‍കീപ്പര്‍ കൈപിടിയില്‍ ഒതുക്കി.

vini brazil

രണ്ടാം പകുതിയില്‍ സ്വസര്‍ലന്‍റ് നല്ല രീതിയില്‍ തുടങ്ങി. പക്ഷേ അച്ചടക്കമായ പ്രതിരോധം ഗോള്‍ വഴങ്ങുന്നതില്‍ നിന്നും തടഞ്ഞു. 64ാം മിനിറ്റില്‍ വിനീഷ്യസ് ഗോള്‍ നേടിയെങ്കിലും വാറിലൂടെ ഓഫ് സൈഡ് വിളിച്ചു.

Brazil v Switzerland Group G FIFA World Cup Qatar 2022

പിന്നീട് വിനീഷ്യസിന്‍റെ വേഗതയേറിയ മുന്നേറ്റങ്ങള്‍ സ്വസര്‍ലന്‍റ് പ്രതിരോധത്തിനു തലവേദന സൃഷ്ടിച്ചു. ഒടുവില്‍ 83ാം മിനിറ്റിലാണ് ബ്രസീലിന്‍റെ ഗോള്‍ പിറന്നത്. വിനീഷ്യസിന്‍റെ മുന്നേറ്റത്തില്‍ കാസിമെറോയുടെ ഷോട്ട് സ്വിസര്‍ലന്‍റ് പോസ്റ്റില്‍ തുളച്ച് കയറി.

പിന്നീട് നന്നായി പ്രതിരോധിച്ച ബ്രസീല്‍ സമനില ഗോള്‍ വീഴാന്‍ അനുവദിച്ചില്ലാ. മറുവശത്ത് ബ്രസീലിന്‍റെ രണ്ട് ഗോളവസരം സ്വിസര്‍ലന്‍റ് ഡിഫന്‍സ് രക്ഷപ്പെടുത്തിയിരുന്നു. 6 പോയിന്‍റുമായി ഗ്രൂപ്പ് G യില്‍ ബ്രസീലാണ് ഒന്നാമത്. ഡിസംബര്‍ 3 നു കാമറൂണിനെതിരെയാണ് ബ്രസീലിന്‍റെ അടുത്ത മത്സരം.