ഒളിമ്പിക്സ് ഫുട്‌ബോൾ ; ഹാട്രിക്കുമായി റിച്ചാര്‍ലിസണ്‍. ബ്രസീലിനു വിജയതുടക്കം

ഒളിംപക്സ് ഫുട്ബോളില്‍ ജര്‍മ്മനിയെ തോല്‍പ്പിച്ചു ബ്രസീല്‍ തുടങ്ങി. റിച്ചാര്‍ലിസണ്‍ നേടിയ ഹാട്രിക്ക് ഗോളില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് ബ്രസീലിന്‍റെ വിജയം. പൗളീഞ്ഞോ ബ്രസീലിന്‍റെ നാലാമത്തെ ഗോള്‍ നേടിയപ്പോള്‍, പത്തു പേരുമായാണ് ജര്‍മ്മനി മത്സരം പൂര്‍ത്തിയാക്കിയത്.

20210722 203015

ആദ്യ പത്തു മിനിറ്റിനുള്ളില്‍ തന്നെ ബ്രസീലിനു ഗോള്‍ നേടാന്‍ സാധിച്ചു. ആദ്യ ശ്രമത്തിനിടെ ഗോള്‍കീപ്പര്‍ തടഞ്ഞിട്ടുവെങ്കിലും റീബൗണ്ട് ശ്രമം റിച്ചാര്‍ലിസണ്‍ ഗോളാക്കി മാറ്റി. ഇരുപത്തി രണ്ടാം മിനിറ്റില്‍ ഹെഡറിലൂടെ റിച്ചാര്‍ലിസണ്‍ ലീഡ് ഇരട്ടിയാക്കി. മിനിറ്റുകള്‍കകം ബ്രൂണോയുടെ പാസ്സില്‍ നിന്നും റിച്ചാര്‍ലിസണ്‍ ഹാട്രിക്ക് ഗോള്‍ കണ്ടെത്തി.

രണ്ടാം പകുതിയില്‍ ശക്തമായി ജര്‍മ്മനി തിരിച്ചെത്തി. 57ാം മിനിറ്റില്‍ പെനാല്‍റ്റി ബോക്സ് എഡ്ജില്‍ നിന്നും നദീം അമീറി എടുത്ത ഷോട്ട് ബ്രസീല്‍ ഗോള്‍കീപ്പറെ കീഴടക്കി. എന്നാല്‍ ആറു മിനിറ്റിനു ശേഷം ജര്‍മ്മന്‍ താരം മാക്സ്മില്യന്‍ അര്‍നോള്‍ഡ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. 84ാം മിനിറ്റില്‍ ജര്‍മ്മനി ഒരു ഗോള്‍ നേടിയെങ്കിലും പൗളീഞ്ഞയിലൂടെ ബ്രസീല്‍ തിരിച്ചടിച്ചു.

20210722 202853

ഐവറി കോസ്റ്റും സൗദി അറേബ്യയും ആണ് ബ്രസീലിന്റെ ഗ്രൂപ്പിലെ എതിരാളികൾ. കഴിഞ്ഞ ഒളിംപിക്സില്‍ സ്വര്‍ണം നേടിയത് ബ്രസീലായിരുന്നു.

Previous articleവാഷിങ്ടൺ സുന്ദറിനെ വിരട്ടി സിറാജ് :അമ്പരന്ന് ആരാധകർ -കാണാം വീഡിയോ
Next articleഅത് ഞങ്ങളുടെ മാത്രം തെറ്റാണ് :ലേലത്തിൽ ഈ പിഴവ് സംഭവിച്ചെന്ന് അച്ഛൻ