വാഷിങ്ടൺ സുന്ദറിനെ വിരട്ടി സിറാജ് :അമ്പരന്ന് ആരാധകർ -കാണാം വീഡിയോ

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ വരാനിരിക്കുന്ന ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പര ഏറെ ആരാധകരും വളരെ ആവേശത്തോടെ തന്നെയാണ് കാത്തിരിക്കുന്നത്. ഓഗസ്റ്റ് നാലിന് ആദ്യ ടെസ്റ്റ് മത്സരത്തോടെ യാണ് പരമ്പരക്ക്‌ ആരംഭമാവുക. നിലവിൽ ടീം ഇന്ത്യൻ പരമ്പരക്ക്‌ മുൻപായി ആദ്യത്തെ പരിശീലന മത്സരമെന്ന നിലയിൽ കൗണ്ടി ഇലവനുമായുള്ള മത്സരത്തിലാണ്. ടീം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വരുന്ന ഇംഗ്ലണ്ട് പര്യടനം വളരെ നിർണായമാണ്. പ്രഥമ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ ന്യൂസിലാൻഡ് ടീമിനോട് ഇന്ത്യൻ ടീം എട്ട് വിക്കറ്റ് തോൽവി വഴങ്ങി കിരീടം നഷ്ടമാക്കിയത് ആരാധകരെയും നിരാശപെടുത്തിയിരുന്നു.

വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ജയം മാത്രമല്ല പൂർണ്ണ ആധിപത്യമാണ് വിരാട് കോഹ്ലിയും കൂട്ടരും സ്വപ്നം കാണുന്നത്. വിദേശ ടെസ്റ്റ് പരമ്പരകളിലെ നാണക്കേട് മാറ്റുവാനും ഈ പരമ്പര പ്രധാനമാണ്. എന്നാൽ കൗണ്ടി ഇലവനെതിരായ ത്രിദിന പരിശീലന മത്സരത്തിൽ ആദ്യ ദിന ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ ബാറ്റിങ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ കെ.ൽ.രാഹുലിന്റെ സെഞ്ച്വറി മികവിൽ ഇന്ത്യൻ ടീം ഒന്നാം ഇന്നിങ്സിൽ 311 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിൽ കൗണ്ടി ഇലവൻ 220 റൺസിൽ പുറത്തായി. രാഹുൽ തന്റെ കരിയറിലെ പതിനഞ്ചാം ഫസ്റ്റ് ക്ലാസ്സ്‌ സെഞ്ച്വറിയാണ് സ്വന്തമാക്കിയത്.

എന്നാൽ കൗണ്ടി ഇലവന്റെ ബാറ്റിംങ് പുരോഗമിക്കവേ ഏറെ അവിചാരിതമായി സംഭവിച്ച ഒരു സ്ലേഡ്ജിങ്ങാണ് ഇപ്പോൾ ആരാധകരും ഒപ്പം ക്രിക്കറ്റ്‌ ലോകവും ചർച്ചയാക്കി മാറ്റുന്നത്. പരമ്പരക്കായുള്ള ഇന്ത്യൻ സ്‌ക്വാഡിലെ താരങ്ങളായ വാഷിങ്ടൺ സുന്ദർ, ആവേശ് ഖാൻ എന്നിവർ ടീം മാനേജ്മെന്റ് തീരുമാനം പ്രകാരം കൗണ്ടി ഇലവന് വേണ്ടിയാണ് കളിക്കുന്നത്. മത്സരത്തിന്റെ പതിമൂന്നാം ഓവറിൽ വാഷിംഗ്‌ടൺ സുന്ദറിന് എതിരെ പന്തെറിഞ്ഞ ഫാസ്റ്റ് ബൗളർ മുഹമ്മദ്‌ സിറാജ് പക്ഷേ ബാറ്റ്‌സ്മാനായ സുന്ദറിന് എതിരെ ബൗളിംഗിനിടയിൽ വാക്കുകൾ ഉപയോഗിച്ചതാണ് ആരാധകർ ഏറെ ചർച്ചയാക്കി മാറ്റുന്നത്.പ്രകോപനത്തിൽ സിറാജ് എന്തോ പറഞ്ഞത് മത്സരത്തിൽ കാണുവാൻ സാധിക്കും. ആ ഓവറിലെ അടുത്ത പന്തിൽ തന്നെ സുന്ദറിന്റെ വിക്കറ്റ് വീഴ്ത്തുവാൻ സിറാജിന് കഴിഞ്ഞു

അതേസമയം ഇതെല്ലാം സഹതാരങ്ങൾ തമ്മിലുള്ള സൗഹൃദമായി കാണണമെന്ന് പല ആരാധകരും അഭിപ്രായപെടുമ്പോൾ സിറാജിന്റെ പ്രവർത്തിയെ വിമർശിച്ചും ആരാധകർ രംഗത്ത് എത്തി കഴിഞ്ഞു. വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ടീം ഇന്ത്യയുടെ പ്രതീക്ഷയാണ് സിറാജ്. താരം ഇക്കഴിഞ്ഞ ഓസ്ട്രേലിയ, ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരകളിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്