ഐ.എസ്. എല്ലിൽ ഇന്ന് സതേൺ ഡർബി; കൊച്ചിയിൽ ബ്ലാസ്റ്റേഴ്സ്- ബാംഗ്ലൂർ പോരാട്ടം.

images 2022 12 11T131719.346

ലോകകപ്പ് ആവേശ പോരാട്ടങ്ങൾക്ക് ഇടയിൽ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് മറ്റൊരു ആവേശ പോരാട്ടം. കൊച്ചിയിൽ നടക്കുന്ന ഹോം മത്സരത്തിൽ ബാംഗ്ലൂർ എഫ്സിയെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. വൈകിട്ട് 7 30ന് കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം.

ബ്ലാസ്റ്റേഴ്സും ബാംഗ്ലൂരും തമ്മിലുള്ള മത്സരം അറിയപ്പെടുന്നത് സതേൺ ഡർബി എന്നാണ്. ഇരു ടീമുകളുടെയും ആരാധകർ തമ്മിലുള്ള വൈര്യമാണ് ക്ലബ്ബുകൾ തമ്മിലുള്ള വാശിയേറിയ പോരാട്ടം ആയി മാറിയത്. ആരാധകരുടെ ചാൻ്റുകൾ കൊണ്ടും പോർ വിളികൾ കൊണ്ടും ഈ മത്സരം പ്രസിദ്ധമാണ്.

FB IMG 1670744970401


തുടർച്ചയായി 4 മത്സരങ്ങൾ വിജയിച്ച് വരുന്നതാണ് ബ്ലാസ്റ്റേഴ്സിൻ്റെ ഏറ്റവും വലിയ ആത്മവിശ്വാസം. എന്നാൽ എതിരാളികളായ ബാംഗ്ലൂർ കഴിഞ്ഞ 5 മത്സരങ്ങളിൽ നിന്ന് വെറും ഒരു വിജയം മാത്രമാണ് നേടിയിട്ടുള്ളത്. 15 പോയിൻ്റുകളുമായി പട്ടികയിൽ ആറാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.

FB IMG 1670744981991

7 പോയിൻ്റുകളുമായി ഒമ്പതാം സ്ഥാനത്താണ് ബാംഗ്ലൂർ.സുനിൽ ഛേത്രി,റോയ് കൃഷ്ണ തുടങ്ങിയ മികച്ച താരങ്ങൾ ഉണ്ടായിട്ടും ഇതുവരെയും താളം കണ്ടെത്താൻ ബാംഗ്ലൂരിന് സാധിച്ചിട്ടില്ല. അതേസമയം താരങ്ങൾ എല്ലാം മികച്ച ഫോമിൽ ഉള്ള ബ്ലാസ്റ്റേഴ്സിന് ആത്മവിശ്വാസം വർധിപ്പിക്കും.ഇന്ന് വിജയിച്ചാൽ 18 പോയിൻ്റുകളുമായി അഞ്ചാം സ്ഥാനത്ത് എത്താൻ ബ്ലാസ്റ്റേഴ്സിന് സാധിക്കും. ബാംഗ്ലൂരിന് വിജയം കണ്ടെത്താൻ ആയാൽ 10 പോയിൻ്റുകളുമായി എട്ടാം സ്ഥാനത്ത് എത്താം.

Scroll to Top