അവൻ വീണ്ടും വരുന്നു! ഫ്രാൻസിന് ശക്തി പകരാൻ ലോകകപ്പ് ടീമിലേക്ക് ബെൻസിമ തിരിച്ചെത്തും.

ഇത്തവണത്തെ ലോകകപ്പിൽ പരിക്ക് മൂലം നിരവധി താരങ്ങൾക്കാണ് അവസരം നഷ്ടമായത്. പരിക്ക് മൂലം ഏറ്റവും വലിയ തിരിച്ചടികൾ നേരിട്ട രാജ്യം ഏതാണെന്ന് ചോദിച്ചാൽ ഒരു സംശയവുമില്ലാതെ ഫ്രാൻസ് എന്ന് പറയാം. നിരവധി മികച്ച താരങ്ങളാണ് പരിക്ക് മൂലം ഇത്തവണ ടീമിൽ നിന്നും പുറത്തായത്.

ഫ്രാൻസിനേറ്റ ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നായിരുന്നു ഈ വർഷത്തെ ബാലൺ ദി ഓർ പുരസ്കാരം നേടിയ ടീമിൻ്റെ വജ്രായുധം കരീം ബെൻസിമ ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ലോകകപ്പിൽ നിന്നും പരിക്കേറ്റ് പുറത്തായത്. പുറത്തായ താരത്തിന് പകരം വേറെ കളിക്കാരനെ ഉൾപ്പെടുത്താൻ ഉള്ള അവസരം ഉണ്ടായിരുന്നു. എന്നാൽ മുഖ്യ പരിശീലകനായ ദിദിയർ ദേഷാംപ്സ് തയ്യാറായില്ല.

images 2022 11 29T094556.434


തന്റെ ടീമിനെ ഇനി പകരക്കാരന്റെ ആവശ്യമില്ല എന്ന് ഉറച്ച് വിശ്വസിച്ചുകൊണ്ട് ലോകകപ്പിന് ഇറങ്ങുകയായിരുന്നു. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം മുഖ്യ പരിശീലകന്റെ ആ തീരുമാനം ഫ്രഞ്ച് ടീമിനെ ഉപകാരം ആയെന്നാണ് തോന്നുന്നത്. ബെൻസിമയുടെ പരിക്ക് ഭേദമാകുവാൻ ലോകകപ്പ് കഴിയും എന്ന് കരുതിയെങ്കിലും താരം നേരത്തെ പരിക്കിൽ നിന്നും മോചിതനായി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകളിൽ നിന്നും അറിയാൻ സാധിക്കുന്നത്.

images 2022 11 29T094604.538


ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഈ ആഴ്ച താരം ടീമിനൊപ്പം പരിശീലനം നടത്തുമെന്നാണ്. താരത്തെ ഒഴിവാക്കി പകരം വേറെ ആരെയും ഉൾപ്പെടുത്താത്തതിനാൽ ഇപ്പോഴും ഫ്രഞ്ച് ലോകകപ്പ് സ്ക്വാഡിന്റെ ഭാഗമാണ് ഈ റയൽ മാഡ്രിഡ് സൂപ്പർ താരം. അതു കൊണ്ടു തന്നെ ഫ്രാൻസ് ലോകകപ്പ് നേടിയാൽ ഒരു മത്സരം പോലും കളിക്കാതെ ലോകകപ്പ് മെഡൽ ബെൻസിമക്ക് ലഭിക്കുമായിരുന്നു.

പുറത്ത് വരുന്ന റിപ്പോർട്ടുകൾ ശരിയായാൽ ഫ്രാൻസിന് വളരെയധികം സന്തോഷം നൽകുന്ന കാര്യമാണ് താരത്തിന്റെ തിരിച്ചുവരവ്. കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് ബെൻസിമ കടന്നുപോകുന്നത്. അതേസമയം ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഫ്രാൻസ് പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടി.

Previous articleറൊണാൾഡോയുടെ കാലം അവസാനിച്ചു! ഇനി പോർച്ചുഗൽ ബ്രൂണോയുടെ മാത്രം!
Next articleസഞ്ജുവിന് പകരം ഇഷാൻ കിഷനെ എന്തിന് ഉൾപ്പെടുത്തി? ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം.