റയൽ മാഡ്രിഡിൻ്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർമാരിൽ മൂന്നാമതെത്തി കരീം ബെൻസിമ

IMG 20220310 101647

റയൽ മാഡ്രിഡിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയവരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി ഫ്രഞ്ച് താരം കരീം ബെൻസിമ. ചാമ്പ്യൻസ് ലീഗിൽ പി.എസ്. ജിക്ക് എതിരെ ഹാട്രിക് പൂർത്തിയാക്കിയതോടെയാണ് താരം റെക്കോർഡ് സ്വന്തമാക്കിയത്.

309 ഗോളുകൾ നേടിയ ബെൻസിമ ആലഫ്രെഡോ ഡീ സ്റ്റെഫാനോയുടെ 308 ഗോളുകൾ എന്ന റെക്കോർഡ് പിന്തളിയാണ് മൂന്നാം സ്ഥാനത്ത് എത്തിയത്.
പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഒന്നാംസ്ഥാനത്ത്.

IMG 20220310 101656

451 ഗോളുകളാണ് താരം നേടിയിട്ടുള്ളത്. പട്ടികയിൽ രണ്ടാം സ്ഥാനത്ത് റൗൾ ഗോൺസാലെസ് ആണ്.323 ഗോളുകളാണ് താരം നേടിയിട്ടുള്ളത്.

IMG 20220310 084632 1
Scroll to Top