ഫ്രഞ്ച് ദേശീയ ടീമിൻ്റെ ക്യാമ്പിൽ കണ്ടുമുട്ടി ബെൻസിമയും എംബാപ്പയും

images 65

ഫുട്ബോൾ ആരാധകരെ ഞെട്ടിച്ച ഒരു കാര്യമായിരുന്നു റയൽമാഡ്രിഡ് ഓഫർ തഴഞ് പുതിയ കരാർ ഒപ്പുവച്ചത്. ഈ സംഭവം ഫ്രഞ്ച് ദേശീയ ടീമിലെ സഹ കളിക്കാരായ ബെൻസിമയുടെയും എംബാപ്പയുടെയും സൗഹൃദത്തെ ബാധിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ ഇപ്പോഴിതാ ഇത്തരത്തിലുള്ള റിപ്പോർട്ടുകൾക്കിടയിൽ ഫ്രഞ്ച് ദേശീയ ടീമിൻ്റെ ക്യാമ്പിൽ ഇരുവരും കണ്ടുമുട്ടിയിരിക്കുകയാണ്.

നേഷൻസ് ലീഗ് മത്സരങ്ങൾക്കായി തയ്യാറെടുക്കുന്ന ഫ്രാൻസ് ക്യാമ്പിലാണ് ഇരുവരും കണ്ടുമുട്ടിയത്. ഇരുതാരങ്ങളും കണ്ടുമുട്ടിയതോടെ ഇരുവരും തങ്ങളുടെ സൗഹൃദം പങ്കുവെച്ചു. ഈ സീസണിൽ പി എസ് ജി കരാർ അവസാനിക്കുന്നതോടെ തൻ്റെ കുട്ടിക്കാല ആഗ്രഹം ആയ റയൽ മാഡ്രിഡ്ലേക്ക് എംമ്പാപ്പെ ചേക്കേറും എന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്.

എന്നാൽ അവസാന നിമിഷം ആ തീരുമാനം മാറ്റി പി എസ് ജി യുടെ പുതിയ കരാറിൽ താരം ഒപ്പിടുകയായിരുന്നു. അടുത്ത സീസണിലേക്കുള്ള റയൽമാഡ്രിഡിൻ്റെ പ്ലാനുകളെ തകർക്കുന്ന തീരുമാനമായിരുന്നു അത്. എന്നാൽ ആ നിരാശ റയൽമാഡ്രിഡ് മറികടന്നത് ചാമ്പ്യൻസ് ലീഗ് കിരീട നേട്ടത്തോടെ ആയിരുന്നു.




ഇന്നലെ ഇരുതാരങ്ങളും കണ്ടുമുട്ടിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇരു താരങ്ങളുടെ സൗഹൃദത്തിന് കോട്ടം ഒന്നും സംഭവിച്ചിട്ടില്ല എന്ന് വീഡിയോയിലൂടെ വ്യക്തമാണ്. വീഡിയോയിൽ പരസ്പരം ചിരിച്ചുകൊണ്ട് കുശലം പറയുകയും കൈ കൊടുക്കുകയും ചെയ്യുന്ന ബെൻസിമയെയും എംബാപ്പയും തന്നെയാണ് കാണാൻ കഴിഞ്ഞത്.

Scroll to Top