പോയിന്‍റ് പട്ടികയില്‍ മുന്നിലെത്താനുള്ള അവസരം തുലച്ച് ബാഴ്സലോണ. ലാലീഗ മത്സരത്തില്‍ ഗ്രാനഡക്കെതിരെ ആദ്യ ഗോള്‍ നേടിയട്ടും രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍ ബാഴ്സലോണ വഴങ്ങി.
ആദ്യ പകുതിയില്‍ ഗ്രീസ്മാന്‍റെ അസിസ്റ്റില്‍ നിന്നും ലയണല്‍ മെസ്സിയാണ് ബാഴ്സലോണയെ മുന്നിലെത്തിച്ചത്. രണ്ടാം പകുതിയില്‍ ബാഴ്സലോണ പ്രതിരോധത്തിന്‍റെ ഡിഫ്ലക്ട് പാസ്സില്‍ നിന്നും മാച്ചസ് സമനില ഗോള്‍ നേടി. ഗോളിനു ശേഷം റഫറിയോട് തര്‍ക്കിച്ച ബാഴ്സലോണ കോച്ച് റൊണാള്‍ഡ് കൂമാന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.
ലൂയിസ് സുവാരസിന്‍റെ ക്രോസില്‍ നിന്നും ഹെഡര്‍ ഗോള്‍ നേടി മൊളീനയാണ് ഗ്രാനഡയെ വിജയത്തിലെത്തിച്ചത്. ക്ലബ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഗ്രാനഡ ബാഴ്സലോണയെ തോല്‍പ്പിക്കുന്നത്.
തോല്‍വിയോടെ 71 പോയിന്‍റുമായി ബാഴ്സലോണ മൂന്നാമതാണ്. ബാഴ്സലോണയുമായി ഹെഡ് ടു ഹെഡ് റെക്കോഡുള്ള റയല്‍ മാഡ്രിഡ് 71 പോയിന്‍റുമായി രണ്ടാമതാണ്. 73 പോയിന്‍റുമായി അത്ലറ്റിക്കോ മാഡ്രിഡാണ് ഒന്നാമത്.