ഇനി ഒരു ബൗളറെയും ഇങ്ങനെ അടിക്കരുത് : മത്സരശേഷം പൃഥ്വി ഷായുടെ കൈപിടിച്ച് തിരിച്ച് ശിവം മാവി -കാണാം രസകരമായ വീഡിയോ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ വിജയകുതിപ്പ് തുടർന്ന് റിഷാബ് പന്തിന്റെ ഡൽഹി ക്യാപിറ്റൽസ് . ഇന്നലെ മൊട്ടേറെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തോൽപ്പിച്ചാണ്  ഡല്‍ഹി ക്യാപിറ്റല്‍സ് സീസണിലെ അഞ്ചാം വിജയം നേടിയത് . കൊല്‍ക്കത്ത ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം ഡല്‍ഹി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 41 പന്തില്‍ 82 റണ്‍സ് നേടിയ ഓപ്പണര്‍ പൃഥ്വി ഷായാണ് വിജയം അനായാസമാക്കിയത്. മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്ക്കാരം നേടിയതും താരം തന്നെയാണ് .

കൊൽക്കത്ത ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി ടീമിന് ധവാൻ : ഷാ ഓപ്പണിങ് കൂട്ടുകെട്ട് മികച്ച തുടക്കമാണ് സമ്മാനിച്ചത്‌ .ഇരുവരും ആദ്യ വിക്കറ്റിൽ 132 റൺസ് ഇന്നലെ  അടിച്ചെടുത്തു .ധവാൻ 47 പന്തിൽ 46 റൺസെടുത്തപ്പോൾ ആദ്യ പന്ത് മുതലേ ആക്രമണ ശൈലിയിൽ ബാറ്റേന്തിയ ഷാ ആദ്യ ഓവർ എറിഞ്ഞ ശിവം മാവിയുടെ ഓവറിൽ 6 പന്തിലും ഫോർ അടിച്ചു .
ഐപിൽ ചരിത്രത്തിൽ ആദ്യമായിട്ടാണ്  ഒരു ഇന്നിങ്സിന്റെ ആദ്യ ഓവറിലെ 6 പന്തും ബൗണ്ടറി കടക്കുന്നത് .മാവിയുടെ ഓവറിൽ 1 വൈഡ് അടക്കം 25 റൺസ് പിറന്നു .മത്സരത്തിൽ 41 പന്തിൽ 11 ഫോറും 3 സിക്സ് അടക്കം 82 റൺസ് പൃഥ്വി ഷാ പതിനാറാം ഓവറിൽ കമ്മിൻസ് പന്തിൽ പുറത്തായി .

അതേസമയം മത്സരശേഷം ഏറെ രസകരമായ ഒരു സംഭവം അരങ്ങേറി .
മത്സരശേഷം തന്റെ ആദ്യ ഓവറിൽ തന്നെ തുടർച്ചയായി 6 ഫോറുകൾ അടിച്ച് 24 റൺസ് നേടിയ ഡൽഹി ഓപ്പണർ പൃഥ്വി  ഷായുടെ കഴുത്തിന് പിടിക്കുന്ന ശിവം മാവിയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾക്കുള്ളിൽ വൈറലായിരുന്നു.  ഏറെ രസകരമായ അടിക്കുറിപ്പോടെയാണ് ആരാധകർ ഫോട്ടോ പങ്കുവെച്ചത്. ചില മുൻ താരങ്ങളും രസകരമായ  വീഡിയോ ഷെയർ ചെയ്തിട്ടുണ്ട് .മുൻപ് അണ്ടർ 19 നേടിയ ഇന്ത്യൻ ലോകകപ്പ് ടീമിൽ ഇരുവരും ഒരുമിച്ചു കളിച്ചിരുന്നു .