2022-23 സീസണിലെ കേരളത്തിന്‍റെ ആദ്യ എവേ മത്സരത്തില്‍ ഒഡീഷ എഫ്.സിയെ നേരിടും. ആദ്യ മത്സരം മനോഹരമായ വിജയിച്ച കേരളാ ബ്ലാസ്റ്റേഴ്സിനു രണ്ടാം മത്സരത്തില്‍ ദയനീയ തോല്‍വി നേരിടേണ്ടി വന്നു. ഞായറാഴ്ച്ച കലിംഗ സ്റ്റേഡിയത്തില്‍ എത്തുന്ന കേരളാ ബ്ലാസ്റ്റേഴ്സിനു വിജയത്തില്‍ കുറഞ്ഞതെന്നും ആഗ്രഹിക്കുന്നില്ലാ.
ആദ്യ രണ്ട് മത്സരങ്ങളിലും ആക്രമണ ഫുട്ബോളാണ് കേരളം കാഴ്ച്ചവച്ചത്. ഒഡീഷക്കെതിരെയും ഇതേ രീതിയാണ് തുടരുക എന്ന് കേരളാ ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്‍ വുകമനോവിച്ച് പറഞ്ഞു.
” തീര്‍ച്ചയായും ആക്രമണ ഫുട്ബോള്‍ തന്നെ തുടരും. അങ്ങനെയാണ് ഞങ്ങള്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്ന രീതി. ഇതാണ് ഞങ്ങള്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്ന രീതി. ഇങ്ങനെയാണ് നമ്മുടെ താരങ്ങള്‍ കളിക്കാന്‍ ആഗ്രഹിക്കുന്നത്. അതിനാല്‍ അങ്ങനെ തന്നെ തുടരാന്‍ ആഗ്രഹിക്കുന്നു ” മത്സരത്തിനു മുന്നോടിയായുള്ള പത്ര സമ്മേളനത്തില്‍ ഇവാന്‍ വുകമനോവിച്ച് പറഞ്ഞു.
കംഫര്‍ട്ട് സോണിനു പുറത്ത് പോയി അങ്ങനെ കളിക്കുമ്പോഴാണ് വ്യക്തിഗതമായും ടീം ആയും മെച്ചപ്പെടുകയെന്ന് കേരള ബ്ലാസ്റ്റേഴ്സ് കോച്ച് പറഞ്ഞു.
കഴിഞ്ഞ മത്സരത്തില്‍ ആയൂഷ് അധികാരിക്ക് പരിക്ക് കാരണം മത്സരം നഷ്ടമായിരുന്നു. ഒഡീഷക്കെതിരെയുള്ള മത്സരത്തില്‍ കേരളത്തിന്‍റെ ഫുള്‍ സ്ക്വാഡ് തയ്യാറാണെന്ന് ആശാന്‍ പറഞ്ഞു. മുന്‍ ഒഡീഷ താരമായ വിക്ടര്‍ മൊംഗലിനെ പ്ലേയിങ്ങ് ഇലവനില്‍ കണ്ടേക്കാമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.