മത്സരത്തിൽ 10 പേരായി ചുരുങ്ങിയിട്ടും ഇഞ്ചുറി ടൈമിലെ അവസാനം ഗോൾ നേടി അത്‌ലറ്റികോ മാഡ്രിഡിന് വിജയം. എസ്പാഎസ്പിന്യോളിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു സിമിയോനിയുടെ അത്‌ലറ്റികോ മാഡ്രിഡ് വിജയിച്ചത്.
മത്സരത്തിലെ എഴുപത്തിയൊന്നാം മിനിറ്റിൽ അത്‌ലറ്റികോ മാഡ്രിഡ് താരം ജോഫ്രി 2 യെല്ലോ കാർഡ് കണ്ട് പുറത്തായി 10 പേരും ആയിട്ടായിരുന്നു അത്ലറ്റികോ മാഡ്രിഡ് കളിച്ചത്. 52 മിനിറ്റിൽ കരാസ്ക്കോ ആയിരുന്നു ഗോൾ വേട്ടയ്ക്ക് തുടക്കം കുറിച്ചത്. എഴുപത്തി നാലാം മിനിറ്റിൽ തോമസിലൂടെ എസ്പിന്യോള്‍ തിരിച്ചടിച്ചു.
റൗൾ ഡി തോമസിന്റെ ഹാന്റ് ബോളിന് വാർ പെനാൽട്ടി അനുവദിച്ചത് കരാസ്‌കോ നൂറാം മിനിറ്റിൽ ഗോൾ ആക്കി മാറ്റുക ആയിരുന്നു. നൂറാം മിനിറ്റിലെ ജയത്തോടെ അത്ലറ്റികോ ലീഗിൽ നാലാം സ്ഥാനത്ത് തുടരുകയാണ്. 32 മത്സരങ്ങളിൽ നിന്ന് 60 പോയിൻ്റാണുള്ളത്. 31 മത്സരങ്ങളിൽ നിന്ന് 72 പോയിൻറ് ഉള്ള റയൽമാഡ്രിഡ് ആണ് ഒന്നാം സ്ഥാനത്ത്.
കഴിഞ്ഞ ആഴ്ച നടന്ന ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ എതിരില്ലാത്ത ഒരു ഗോളിന് മാഞ്ചസ്റ്റർ സിറ്റിയോട് തോറ്റു അത്‌ലറ്റികോ പുറത്തായിരുന്നു.