ഫുട്ബോൾ പഴയ ഫുട്ബോൾ ആയിരിക്കും! പക്ഷേ ഏഷ്യ പഴയ ഏഷ്യ അല്ല; ഖത്തർ ലോകകപ്പിൽ ചരിത്രം കുറിച്ച് ഏഷ്യ.

ഇന്നലെ എല്ലാ ഫുട്ബോൾ ആരാധകരെയും ഒരുപോലെ ഞെട്ടിച്ച പ്രകടനമായിരുന്നു ദക്ഷിണകൊറിയ കാഴ്ചവച്ചത്. പോയിൻ്റ് പട്ടികയിൽ അവസാനക്കാരായി നാട്ടിലേക്ക് മടങ്ങും എന്ന് തോന്നിയ സമയം അവസാന നിമിഷം വിജയ ഗോളും നേടി പ്രീക്വാർട്ടറിലേക്ക് മുന്നേറിയാണ് എല്ലാവരെയും ദക്ഷിണ കൊറിയ ഞെട്ടിച്ചത്. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു പറങ്കിപ്പറക്കെതിരെയുള്ള ദക്ഷിണ കൊറിയയുടെ വിജയം.


ദക്ഷിണ കൊറിയ ലോകകപ്പ് പ്രീ ക്വാർട്ടറിലേക്ക് കടന്നതോടെ ഖത്തർ ലോകകപ്പ് മറ്റൊരു ചരിത്ര നിമിഷത്തിന് സാക്ഷിയായി. ലോകകപ്പ് പ്രീക്വാർട്ടറിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് 3 ഏഷ്യൻ രാജ്യങ്ങൾ ഒന്നിച്ച് കളിക്കാൻ എത്തുന്നത്. ലോകകപ്പ് രണ്ടാം റൗണ്ടിൽ എത്തിയ ഏഷ്യൻ മേഖലയിൽ നിന്നുമുള്ള മറ്റ് ടീമുകൾ ജപ്പാനും ഓസ്ട്രേലിയയും ആണ്.

images 2022 12 03T060502.250

ഓസ്ട്രേലിയക്ക് ഭൂമിശാസ്ത്രപരമായി ഓഷ്യാനിയ മേഖലയിലാണ് സ്ഥാനം എങ്കിലും വർഷങ്ങളായി എ എഫ് സി യുടെ ഭാഗമാണ്. ഇത്തവണത്തെ ഏഷ്യൻ ടീമിൻ്റെ പ്രകടനം ലോകകപ്പിൽ ടീമുകളുടെ എണ്ണം ഉയർത്താൻ ഫിഫ ശ്രമിക്കുമ്പോൾ ഏഷ്യൻ ടീമുകളുടെ സ്ലോട്ടിനായി അവകാശവാദം ഉന്നയിക്കാൻ സഹായകരമാകും. രണ്ടാം റൗണ്ടിലേക്ക് കടന്നില്ലെങ്കിലും എല്ലാ ഫുട്ബോൾ ആരാധകരുടെയും മനസ്സ് കീഴടക്കിയ പ്രകടനമായിരുന്നു സൗദി അറേബ്യയും ഇറാനും അടക്കം മറ്റ് ഏഷ്യൻ രാജ്യങ്ങൾ കാഴ്ചവച്ചത്.

images 2022 12 03T060532.507


മുൻപ് ഒന്നും ഏഷ്യൻ ടീമുകളെ ആർക്കും പേടിയുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. കാലം മാറി കളി മാറി. ഏത് വമ്പൻമാരെയും പരാജയപ്പെടുത്താൻ കഴിവുള്ള ഏഷ്യൻ ടീമുകൾ പിറവിയെടുത്തു. ആ കാര്യം ഈ ലോകകപ്പിൽ കാണുകയും ചെയ്തു. മുൻ ലോകന്മാരായ സ്പെയിനിലെയും ജർമ്മനിയെയും ആണ് ജപ്പാൻ വീഴ്ത്തിയത്. അർജൻ്റീനയെ സൗദി അറേബ്യയും,വെയിൽസിനെ ഇറാനും, പോർച്ചുഗലിനെ ദക്ഷിണകൊറിയയും വീഴ്ത്തി. ഏഷ്യൻ ടീമുകളുടെ ഈ പടയോട്ടം രണ്ടാം റൗണ്ടും കഴിഞ്ഞ് മുന്നോട്ട് കുതിക്കും എന്നാണ് പ്രതീക്ഷ