അന്നത്തെ ആ നാണക്കേടിന് കണക്ക് വീട്ടി അര്‍ജന്‍റീന.

images 2022 12 14T133102.304

ഇന്നലെയായിരുന്നു ലോകകപ്പിലെ അർജൻ്റീന ക്രൊയേഷ്യ സെമി ഫൈനൽ മത്സരം. മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ക്രൊയേഷ്യയെ പരാജയപ്പെടുത്തി ലോകകപ്പ് ഫൈനലിൽ പ്രവേശിക്കുവാൻ അർജൻ്റീനക്ക് സാധിച്ചു. അർജൻ്റീനക്ക് വേണ്ടി യുവ താരം ജൂലിയൻ അൽവാരസ് ഇരട്ട ഗോളം നായകൻ ലയണൽ മെസ്സി ഒരു ഗോളും നേടി.


കഴിഞ്ഞ റഷ്യൻ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ ക്രൊയേഷ്യയോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അർജൻ്റീന പരാജയപ്പെട്ടിരുന്നു. ഇന്നലത്തെ വിജയത്തോടെ ആ തോൽവിക്ക് പകരം വീട്ടാനും നീലപ്പടക്ക് സാധിച്ചു. ഗ്രൂപ്പ് ഘട്ടത്തിൽ തങ്ങളെ തോൽപ്പിച്ചതിന് പകരം വീട്ടാൻ അർജൻ്റീനക്ക് ലോകകപ്പ് സെമി ഫൈനലിൽ അവസരം ലഭിച്ചു എന്നാണ് പ്രത്യേകത.

അന്ന് ക്രൊയേഷ്യക്ക് വേണ്ടി ആൻ്റെ റബിച്,ലുകാ മോഡ്രിച്ച്,ഇവാൻ റാക്കിറ്റിച്ച് എന്നിവരായിരുന്നു ഗോൾ നേടിയത്. അന്നത്തെ ആ പരാജയം അർജൻ്റീനയുടെ ലോകകപ്പിന് പുറത്തേക്കുള്ള വഴിയിലേക്ക് കാരണമാകുമായിരുന്നു. എന്നാൽ നിർണായക മത്സരത്തിൽ ആഫ്രിക്കൻ ശക്തികളായ നൈജീരിയയെ വീഴ്ത്തിയാണ് പ്രീക്വാർട്ടറിലേക്ക് കടന്നത്.

images 2022 12 14T133109.520


എന്നാൽ തങ്ങളുടെ ലോകകപ്പ് പോരാട്ടം പ്രീക്വാർട്ടറിൽ ഫ്രാൻസിനോട് പരാജയപ്പെട്ട് നീലപ്പടക്ക് അവസാനിപ്പിക്കേണ്ടി വന്നു. ഫൈനലില്‍ ഫ്രാന്‍സ്/മൊറോക്ക പോരാട്ടത്തിലെ വിജയികളെയാവും നേരിടുക. അങ്ങനെയെങ്കില്‍ ഫ്രാന്‍സിനെതിരെ കണക്ക് വീട്ടാനും അര്‍ജന്‍റീനക്ക് അവസരം ലഭിച്ചേക്കും.

Scroll to Top