ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് C പോരാട്ടത്തില്‍ കരുത്തരായ അര്‍ജന്‍റീനയെ അട്ടിമറിച്ച് സൗദി അറേബ്യ. ഒരു ഗോളിനു പുറകില്‍ നിന്ന ശേഷം രണ്ടാം പകുതിയില്‍ രണ്ട് ഗോളടിച്ചാണ് സൗദി വിജയിച്ചത്. തുടര്‍ച്ചയായി 36 അപരാജിത മത്സരവുമായി ലോകകപ്പിനു എത്തിയ അര്‍ജന്‍റീന ആദ്യ മത്സരത്തില്‍ തോല്‍വി നേരിട്ടത്തോടെ അതിനു അവസാനമായി
മത്സരം തുടങ്ങിയ രണ്ടാം മിനുട്ടില്‍ മെസ്സിയുടെ തകര്‍പ്പന്‍ ഷോട്ട് അല്‍ ഒവൈസിന് സേവ് ചെയ്യേണ്ടി വന്നു. പത്ത് മിനിറ്റിനു ശേഷം മെസ്സി തന്നെ അര്‍ജന്റീനയെ മുന്നില്‍ എത്തിച്ചു. 11ആം മിനിറ്റില്‍ ഡി പോളിനെ പെനാള്‍ട്ടി ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി മെസ്സി ലക്ഷ്യത്തില്‍ എത്തിച്ചു.
22ാം മിനിറ്റില്‍ ലയണല്‍ മെസ്സി രണ്ടാം ഗോള്‍ നേടി എങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. പിന്നാലെ 7 മിനിറ്റിനിടെ ലൗതാറോ മാര്‍ട്ടിനെസിന്‍റെ രണ്ട് ഗോളുകളും ഓഫ്സൈഡ് വിധിക്കപ്പെട്ടു.
രണ്ടാം പകുതിയില്‍ സൗദി അറേബ്യ ഉണര്‍ന്നു. തുടര്‍ച്ചയായി അര്‍ജന്‍റീനന്‍ ബോക്സില്‍ എത്തിയ സൗദി അറേബ്യ 48ാം മിനിറ്റില്‍ സമനില ഗോള്‍ നേടി. അല്‍ഷേരിയുടെ ഷോട്ട് റോമേരിയുടെ കാലുകള്‍ക്കിടയിലൂടെ മാര്‍ട്ടിനസിനെ മറികടന്നു.
തൊട്ടു പിന്നാലെ സൗദി അറേബ്യ വീണ്ടും ഞെട്ടിച്ചു. അൽ ദസാരിയുടെ തകര്‍പ്പന്‍ ഷോട്ട് മാര്‍ട്ടിനെസിനെ മറികടന്നു. വളരെ ഞെട്ടലോടെയാണ് അര്‍ജന്‍റീനന്‍ അരാധകരും താരങ്ങളും നോക്കി നിന്നത്.
സമനില ഗോളിനായി അര്‍ജന്‍റീനന്‍ താരങ്ങള്‍ കഠിന പോരാട്ടം നടത്തിയെങ്കിലും ഗോളുകള്‍ അകന്നു നിന്നു. ഇഞ്ച്വറി ടൈം 8 മിനുട്ട് കിട്ടിയത് അർജന്റീനക്ക് പ്രതീക്ഷ നൽകി. അൽവാരസിന്റെ ഷോട്ട് ഗോൾ ലൈനിൽ നിന്ന് അമിരി ക്ലിയർ ചെയ്യുന്നത് ഇഞ്ച്വറി ടൈമിൽ കാണാൻ ആയി. മെക്സിക്കോ, പോളണ്ട് എന്നീ ടീമുകളുമായാണ് അര്‍ജന്‍റീനയുടെ പോരാട്ടങ്ങള്‍