മഴ വിജയിച്ചു. ടി20 പരമ്പര വിജയവുമായി ഇന്ത്യ.

ezgif 1 f142958000

ന്യൂസിലന്‍റിനെതിരെയുള്ള ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി. മൂന്നാം ടി20 മത്സരം മഴ കാരണം കളി തടസ്സപ്പെടുത്തിയപ്പോള്‍ ഇരു ടീമും DLS നിയമപ്രകാരം തുല്യത പാലിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മത്സരം സമനിലയാവുകയായിരുന്നു. ഇതോടെ രണ്ടാം മത്സരം വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി. നേരത്തെ ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു.

സ്കോര്‍ – ന്യൂസിലന്‍റ് 160(19.4) ഇന്ത്യ 75/4(9)

വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ ഇഷാന്‍ കിഷനെ (10) നഷ്ടമായി. റിഷഭ് പന്ത് (11) ശ്രേയസ്സ് അയ്യര്‍ (0) എന്നിവരെ തുടര്‍ച്ചയായി പുറത്താക്കി ടിം സൗത്തി ഇരട്ട പ്രഹരമേല്‍പ്പിച്ചു. മഴ ഭീഷണിയുള്ളതിനാല്‍ ആക്രമണ ബാറ്റിംഗ് ഇന്ത്യ നടത്തി.

പതിവില്‍ നിന്നും വിത്യസ്തമായി പവര്‍പ്ലേയില്‍ ഇന്ത്യ 58 റണ്‍സെടുത്തു. പവര്‍പ്ലേക്ക് ശേഷം ഇന്ത്യക്ക് സൂര്യകുമാര്‍ യാദവിനെ (13) നഷ്ടമായി. 18 പന്തില്‍ 30 റണ്‍സുമായി ഹര്‍ദ്ദിക്കും 9 റണ്‍സുമായി ഹൂഡയും ക്രീസില്‍ നില്‍ക്കുമ്പോള്‍ മഴയെത്തി.

DLS നിയമപ്രകാരം പാര്‍ സ്കോര്‍ 9 ഓവറില്‍ 75 ആയിരുന്നു. ഇന്ത്യയും ആ സ്കോറില്‍ ആയതിനാല്‍ മത്സരം സമനിലയായി. ഒരു റണ്‍ കൂടുതല്‍ എടുത്തിരുന്നെങ്കില്‍ ഇന്ത്യ വിജയിക്കുമായിരുന്നു. അതേ സമയം ന്യൂസിലന്‍റിന്‍റെ ഫീല്‍ഡിങ്ങ് പിഴവുകള്‍ ആതിഥേയര്‍ക്ക് തിരിച്ചടിയായി.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

നേരത്തെ ടോസ് നേടിയ ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് രണ്ട് പന്തുകള്‍ ബാക്കി നില്‍ക്കേ 160 റണ്‍സിന് പുറത്തായി. അര്‍ധ സെഞ്ചുറികളോടെ ഡെവോണ്‍ കോണ്‍വേയും (59) ഗ്ലെന്‍ ഫിലിപ്സുമാണ് (54) ന്യൂസിലന്‍ഡിന്‍റെ  ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ് നാലോവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ സ്വന്തമാക്കി. അര്‍ഷദീപ് 37 റണ്‍സ് വഴങ്ങിയാണ് നാല് വിക്കറ്റുകള്‍ പേരിലെഴുതിയത്.

Scroll to Top