ബ്രസീല്‍ – ദക്ഷിണ കൊറിയ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിനു ശേഷം അള്‍ജീരിയന്‍ യൂട്യൂബറെ, സ്റ്റേഡിയത്തിനു പുറത്ത് മുന്‍ കാമറൂണ്‍ ക്യാപ്റ്റന്‍ സാമുവല്‍ ഏറ്റൂ കാല്‍മുട്ടുകൊണ്ട് ഇടിച്ചിട്ടു. അള്‍ജീരിയന്‍ യൂട്യൂബറായ സെയ്ദ് മമൗനിക്കാണ് പരിക്കേറ്റത്.
സാമൂവല്‍ ഏറ്റുവിന്റെ കൂടെയുണ്ടായിരുന്ന ആള് യൂട്യൂബറുടെ ക്യാമറ തകര്‍ക്കുകയും ചെയ്തു. എന്തുകൊണ്ടാണ് കാരണം എന്ന് വ്യക്തമായിട്ടില്ലാ. ഏറ്റുവിനെതിരെ പോലിസില്‍ കേസ് കൊടുത്തതായി യൂട്യൂബര്‍ അറിയിച്ചു.
മത്സരത്തിനു ശേഷം ഏറ്റുവിനൊപ്പം നിരവധി ആളുകള്‍ സെല്‍ഫി എടുക്കുന്നുണ്ടായിരുന്നു. മമൗനി ഇതിന്റെ വീഡിയോ എടുക്കുന്നുണ്ടായിരുന്നു. എന്നാല്‍ കുറച്ച് നിമിഷത്തിനു ശേഷം സാമുവല്‍ ഏറ്റൂ അടിക്കാനോങ്ങി.
താരത്തിന്റെ കൂടേയുണ്ടായിരുന്നവര് തടയാന്‍ ശ്രമിച്ചെങ്കിലും യൂട്യൂബറുടെ മുഖത്തും നെഞ്ചത്തും ചവിട്ടു കൊള്ളുകയായിരുന്നു.