ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്ബിനെതിരായ നടപടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഐഎസ്എൽ പ്ലേ ഓഫ് മത്സരം പൂർത്തിയാക്കാതെ ഗ്രൗണ്ട് വിട്ടു പോയതിനാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ കേരള ബ്ലാസ്റ്റേഴ്സിനെതിരെ നടപടിയെടുത്തിരിക്കുന്നത്. നാല് കോടി രൂപയാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അച്ചടക്ക സമിതി കേരള ബ്ലാസ്റ്റേഴ്സിന് പിഴച്ചു എത്തിയിരിക്കുന്നത്.
അതിനൊപ്പം കളി ഉപേക്ഷിച്ച് കായികവിരുദ്ധമായ പെരുമാറ്റത്തിന് പരസ്യമായി മാപ്പ് പറയണമെന്നും എ.ഐ.എഫ്.എഫ് നിർദ്ദേശിച്ചിട്ടുണ്ട്. മാപ്പ് പറഞ്ഞില്ലെങ്കിൽ നിലവിലെ നാല് കോടി രൂപ പിഴ എന്നതിൽ നിന്നും പിഴ ആറു കോടിയിലേക്ക് ഉയർത്തും. മത്സരത്തിൽ ബാംഗ്ലൂരു നായകൻ സുനിൽ ഛേത്രി നേടിയ വിവാദ ഗോളാണ് സംഭവവികാസങ്ങൾക്ക് തുടക്കം കുറിച്ചത്.
ത്സരം നിയന്ത്രിച്ച റഫറി ക്രിസ്റ്റൽ ജോണിന്റെ തെറ്റായ തീരുമാനത്തിൽ പ്രതിഷേധിച്ചായിരുന്നു ബ്ലാസ്റ്റേഴ്സ് മത്സരം പൂർത്തിയാക്കാതെ പുറത്തേക്കു പോയത്. ക്രിസ്റ്റൽ ജോണിന്റെ തീരുമാനത്തിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് പ്രതിഷേധം അറിയിച്ചെങ്കിലും കാര്യമുണ്ടായില്ല. കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകാമാനോവിനിച്ചിനെതിരായ നടപടിയും പ്രഖ്യാപിച്ചിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിന്റെ സെർബിയൻ പരിശീലകന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നടത്തുന്ന ടൂർണമെന്റുകളിൽ നിന്നും 10 മത്സരങ്ങളുടെ വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പരസ്യമായി ഇവാൻ മാപ്പ് പറഞ്ഞില്ലെങ്കിൽ പിഴ 5 ലക്ഷത്തിൽ നിന്നും 10 ലക്ഷമാകും. പരിശീലകനും ക്ലബ്ബിനും ഈ വിധിക്കെതിരെ അപ്പീൽ നൽകാവുന്നതാണ്.