ഇത്തവണത്തെ ഐഎസ്എൽ സീസൺ അവസാനിച്ചെങ്കിലും ഉണ്ടായ വിവാദങ്ങൾ ഒന്നും ഇതുവരെയും അവസാനിച്ചിട്ടില്ല. ഇപ്പോഴിതാ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകാമനോവിച്ചിനെതിരെ നടപടി ഉണ്ടായേക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. ബാംഗ്ലൂർ എഫ്സിക്കെതിരായ ആദ്യ പ്ലേ ഓഫ് മത്സരത്തിൽ വിവാദ ഗോളിനെ തുടർന്ന് മത്സരം പൂർത്തിയാക്കാതെ കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ പരിശീലകൻ തിരിച്ചു വിളിച്ചിരുന്നു.
ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനെ വിലക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ സെർബിയൻ പരിശീലനെതിരെ കടുത്ത നടപടിയിലേക്ക് കടന്നേക്കും. ടൈംസ് ഓഫ് ഇന്ത്യ മാധ്യമപ്രവർത്തകനായ മാർക്കസ് മർഗുലാവോയാണ് ഇവാനെതിരെ വിലക്കുണ്ടായേക്കും എന്ന് ട്വീറ്റ് ചെയ്തത്.
ട്വീറ്റ് പുറത്തു വന്നതിന് പിന്നാലെ കടുത്ത ആശങ്കയിലാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ. ഏത് രീതിയിലുള്ള നടപടി ആയിരിക്കും ഇവാൻ എതിരെ ഉണ്ടാകുക എന്ന് ഇതുവരെയും പറയാൻ ആയിട്ടില്ല. അടുത്ത ദിവസങ്ങളിൽ തന്നെ എന്ത് നടപടി ആയിരിക്കും കേരള ബ്ലാസ്റ്റേഴ്സ് പരിശീലനെതിരെ എടുക്കുക എന്ന കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും എന്നാണ് സൂചന.
ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ഇന്ത്യൻ നായകൻ സുനിൽ ഛേത്രി നേടിയ ഗോൾ ആണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. ബാംഗ്ലൂരിന് അനുകൂലമായി ഫൗൾ ലഭിച്ചപ്പോൾ കിട്ടിയ ഫ്രീകിക്കിൽ നിന്നുമാണ് തുടക്കം. ഫൗൾ വിധിച്ചിട്ട് 20 സെക്കൻഡുകൾക്ക് ശേഷം എടുത്ത ഫ്രീകിക്ക് ക്വിക്ക് ഫ്രീകിക്ക് ആയി കണക്കുകൂട്ടി റഫറി ക്രിസ്റ്റൽ ജോൺ നൽകിയ ഗോൾ ആണ് വലിയ പ്രശ്നങ്ങൾക്ക് വഴിവെച്ചത്.