ആദ്യ വിദേശ സൈനിങ്ങ് ; സൂപ്പര്‍ താരത്തെ സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേഴ്സ്.

ഏ-ലീഗ് ചാംപ്യന്‍മാരായ മെല്‍ബണ്‍ സിറ്റി താരം അഡ്രിയാന്‍ ലൂണയെ കേരളാ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായ താരത്തെ രണ്ട് വര്‍ഷത്തെ കരാറിലാണ് കേരളാ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്.

മിഡ്ഫീല്‍ഡറായും ഫോര്‍വേഡായും ഒരേപോലെ ഉപയോഗിക്കുന്ന താരമാണ് അഡ്രിയാന്‍ ലൂണ. കഴിഞ്ഞ രണ്ടു സീസണിലും മെല്‍ബണ്‍ സിറ്റി കിരീടം നേടുമ്പോള്‍ ഈ യൂറുഗ്വായന്‍ താരം നിര്‍ണായക സ്വാധീനം നടത്തിയിരുന്നു. 51 മത്സരങ്ങളില്‍ 8 ഗോളാണ് നേടിയത്.

രാജ്യാന്തര രംഗത്തും ഈ യുറുഗ്വായന്‍ താരം തിളങ്ങി. 2009 അണ്ടര്‍ – 17 ലോകകപ്പില്‍ യുറുഗ്വായ് ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയപ്പോള്‍ അഡ്രിയാന്‍ ലൂണ 2 ഗോള്‍ നേടിയിരുന്നു. 2011 അണ്ടര്‍ – 20 ലോകകപ്പില്‍ യുറുഗ്വായ് നേടിയ ഏക ഗോള്‍ പിറന്നത് ലൂണയുടെ ബൂട്ടില്‍ നിന്നുമായിരുന്നു.

Previous articleസ്റ്റാറായി ദീപക് ചഹാർ :ധോണി എഫക്ട് മാത്രമെന്ന് മുൻ താരം
Next articleമത്സരശേഷം ദ്രാവിഡ്‌ പറഞ്ഞ വാക്കുകൾ കണ്ടോ :ഇതാവണം കോച്ച്