മത്സരശേഷം ദ്രാവിഡ്‌ പറഞ്ഞ വാക്കുകൾ കണ്ടോ :ഇതാവണം കോച്ച്

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർ എവരും തോൽവി പ്രതീക്ഷിച്ച മത്സരത്തിൽ മിന്നും ജയം സ്വന്തമാക്കി ശ്രീലങ്കക്ക് എതിരായ ഏകദിന പരമ്പരയിൽ 2-0 മുൻപിൽ എത്തിയ ആവേശത്തിലാണ് ഇന്ത്യൻ ടീം. എന്നാൽ ഇന്ന് മൂന്നാം മത്സരം തുടക്കം കുറിക്കുവാനിരിക്കെ വീണ്ടും ക്രിക്കറ്റ്‌ പ്രേമികളിലും സോഷ്യൽ മീഡിയയിലും ഏറെ ചർച്ചയായി മാറുന്നത് രണ്ടാം ഏകദിനം ഇന്ത്യൻ ടീം ജയിച്ചതിന് ശേഷം ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് ഡ്രസിങ് റൂമിൽ ടീം അംഗങ്ങളോട് പറഞ്ഞ ചില വാക്കുകളാണ്. മത്സരത്തിൽ ദീപക് ചഹാറിന്റെ ഒറ്റയാൾ പോരാട്ടം ടീമിന് മൂന്ന് വിക്കറ്റ് ജയം സമ്മാനിച്ചെങ്കിലും ഏറെ പ്രധാനപ്പെട്ട വാക്കുകളാണ് ദ്രാവിഡ്‌ പറഞ്ഞത്. മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ ദീപക് ചഹാറിനെ വാനോളം പുകഴ്ത്താനും ദ്രാവിഡ് മറന്നില്ല

സ്‌ക്വാഡിലെ യുവ താരങ്ങൾക്കും ഒപ്പം ഹാർദിക് പാണ്ട്യ അടക്കം സീനിയർ താരങ്ങൾക്കും പ്രചോദനം നൽകുന്ന വാക്കുകളാണ് ദ്രാവിഡ് പറഞ്ഞത്. ടീം നായകൻ ശിഖർ ധവാനും ആ സമയം ഡ്രസിങ് റൂമിൽ താരങ്ങൾക്ക് ഒപ്പം സന്നിഹിതനായിരുന്നു.”നമ്മൾ ഏറെ കഷ്ടപാടുകൾ സഹിച്ചാണ് ഈ മത്സരം ജയിച്ചത്. മത്സരത്തിനൊടുവിൽ നമ്മൾ വിജയവഴിയിൽ തന്നെ എത്തിയത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. പക്ഷേ നമ്മൾ കളി ജയിച്ചില്ല എങ്കിൽ കൂടി നമ്മൾ കാഴ്ചവെച്ച പോരാട്ടമാണ് ഏറ്റവും പ്രധാനം.നിങ്ങൾ എല്ലാവരും വളരെ ഏറെ മികച്ച പ്രകടനം കാഴ്ചവെച്ചു.”രാഹുൽ ദ്രാവിഡ് വാചാലനായി.

അതേസമയം വ്യക്തികത പ്രകടനത്തിനും അപ്പുറം ടീം എഫോർട്ട് ഏറ്റവും പ്രധാന ഘടകമാണ് എന്ന് ചൂണ്ടികാട്ടിയ രാഹുൽ ദ്രാവിഡ് ഒരു മുന്നറിയിപ്പും നൽകി “നാം മത്സരത്തിന് ശേഷമുള്ള ഗ്രൂപ്പ്‌ മീറ്റിങ്ങിൽ ഒരിക്കലും വ്യക്തികത പ്രകടനത്തെ കുറിച്ച് പറയാറില്ല.അത്തരം കാര്യങ്ങൾ നമ്മൾ പിന്നീട് വിശദമായ വിശകലനം നടത്തുമ്പോൾ പറയാറുണ്ട്. ഈ മത്സരം കൂട്ടായ ടീം വർക്കിന്റെ വിജയമാണ്. ഒപ്പം ബാറ്റിങ്ങിലും ബൗളിങ്ങിലും നമ്മൾ ഏറെ മികച്ച പ്രകടനമാണ് പുറത്തെടുത്തത് ” ദ്രാവിഡ് അഭിപ്രായം വിശദമാക്കി