ഐഎസ്എല്ലിൽ ഇന്നലെയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂർ എഫ്സി പോരാട്ടം. മത്സരത്തിൽ ജംഷഡ്പൂരിലെ ഒന്നിനെതിരെ 3 ഗോളുകൾക്ക് തകർത്ത് കേരള ബ്ലാസ്റ്റേഴ്സ് അപരാജിത കുതിപ്പ് തുടർന്നു. ഇന്നലെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ വിജയം ഉറപ്പിച്ചത് അഡ്രിയാൻ ലൂണയുടെ തകർപ്പൻ ഗോൾ ആയിരുന്നു. ഒരു ബ്ലാസ്റ്റേഴ്സ് ആരാധകനും ഒരു കാലത്തും ആ ഗോൾ മറക്കാൻ സാധിക്കില്ല.
മത്സരത്തിലെ 65 ആം മിനിറ്റിൽ ആയിരുന്നു ആ മനോഹര ഗോൾ പിറന്നത്. ലൂണയുടെ ഗോളിലൂടെ മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള ജംഷദ്പൂരിന്റെ പ്രതീക്ഷകൾ അവസാനിക്കുകയായിരുന്നു. ഐഎസ്എൽ ചരിത്രത്തിലെ ഏറ്റവും മികച്ച ടീം ഗോളുകളിൽ ഒന്നായിരുന്നു ഇന്നലെ കൊച്ചിയിൽ പിറന്നത്. പ്രതിരോധത്തിൽ നിന്നും അറ്റാക്ക് തുടങ്ങിയ ലൂണ അത് സഹലിന് കൈമാറി. പന്ത് സഹൽ ലൂണക്കെ തിരികെ നൽകിയതിന് ശേഷം ഉറുഗ്വായ് താരം അത് ദിമിത്രിയോസിന് കൈമാറി. ദിമിത്രിയോസ് പന്ത് ജിയാനുവിന് നൽകി.
ജിയാനുവിന് ലഭിച്ച പന്ത് അതൊരു തകർപ്പൻ ബാക്ക് ഹീൽ പാസിലൂടെ വീണ്ടും കൈമാറി. പന്ത് ലഭിച്ച ലൂണ അത് അനായാസം ഗോളാക്കി മാറ്റി. ഓരോ ബ്ലാസ്റ്റേഴ്സ് ആരാധകനും രോമാഞ്ചം നൽകുന്ന ഗോൾ ആയിരുന്നു അത്. ഇപ്പോൾ ഇതാ ആ ഗോൾ സ്ഥിരമായി പരിശീലനം നടത്തിയ ഗോൾ ആണോ എന്ന ചോദ്യത്തിന് ലൂണ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.”ഞങ്ങൾ തീർച്ചയായും ഇത് പല ദിവസവും ശ്രമിച്ചിരുന്നു.
പക്ഷേ മത്സരത്തിൽ ഇത് സംഭവിച്ചത് ഞങ്ങൾ അതിനു വേണ്ടി പരിശീലനങ്ങൾ ഒന്നും നടത്തിയിട്ടില്ല. ഞങ്ങൾ നോക്കിയിരുന്നത് വണ്‍, ടൂ നീക്കങ്ങൾ മാത്രമാണ്. വളരെ നല്ല അനുഭവമായിരുന്നു മത്സരത്തിന് ഇടയിൽ ഇത് സംഭവിച്ചു കണ്ടത്. ടീമിനെ ആലോചിച്ചും ഗോൾ നേടിയതിലും സന്തോഷമുണ്ട്. നിർണായകമായ മൂന്ന് പോയിൻ്റുകൾ നേടി. ഇനി ഞങ്ങൾക്ക് വേണ്ടത് വളരെ ബുദ്ധിമുട്ടേറിയ അടുത്ത മത്സരത്തിനായി തയ്യാറെടുക്കുകയാണ്.”- ലൂണ പറഞ്ഞു.