പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കിരീടം ഉയര്‍ത്തി ഇന്ത്യന്‍ ടീം. സ്വന്തമാക്കുന്നത് 9ാം സാഫ് നേട്ടം

5094456972078338392

സാഫ് ചാംപ്യന്‍ഷിപ്പ് കപ്പ് സ്വന്തമാക്കി ഇന്ത്യന്‍ ഫുട്ബോള്‍ ടീം. കലാശ പോരാട്ടത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ട് സഡന്‍ ഡെത്തില്‍ കുവൈറ്റിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ഒമ്പതാം സാഫ് കപ്പ് കിരീടമാണ് ഇന്ത്യ സ്വന്തമാക്കിയത്.

മത്സരത്തിന്‍റെ പതിനാലാം മിനിറ്റില്‍ തന്നെ കുവൈറ്റ് മുന്നിലെത്തി. അല്‍ ഫെനീനിയുടെ കൗണ്ടര്‍ അറ്റാക്കില്‍ അല്‍ബ്ലൂഷിയുടെ കട്ട് ബാക്ക് ബോക്സില്‍ മാര്‍ക്ക് ചെയ്യാപ്പെടാതിരുന്ന അല്‍ ഖല്‍ദി ലക്ഷ്യത്തില്‍ എത്തിച്ചു.

പിന്നാലെ സമനിലക്കായി ഇന്ത്യ ശ്രമിച്ചെങ്കിലും ലക്ഷ്യം അകന്നു നിന്നു. അതേ സമയം പരിക്ക് കാരണം അന്‍വര്‍ അലിക്ക് പകരം മെഹ്താബ് കളത്തില്‍ ഇറങ്ങി.

മത്സരത്തിന്‍റെ 38ാം മിനിറ്റിലാണ് ഇന്ത്യയുടെ സമനില ഗോള്‍ പിറന്നത്. കുവൈറ്റിന്‍റെ ക്ലിയറന്‍സ് പിടിച്ചെടുത്ത ആഷിഖ് കരുണിയന്‍ സുനില്‍ ചേത്രിക്ക് നല്‍കുന്നു. സുനില്‍ ചേത്രിയുടെ പാസ്സ് പ്രതിരോധം കീറിമുറിച്ച് സഹലിന് ലഭിക്കുന്നു. സഹലിന്‍റെ ക്രോസ് ഒന്ന് തട്ടിയിടേണ്ട കാര്യമേ ചാങ്തക്കുണ്ടായിരുന്നുള്ളു. അങ്ങനെ സമനില ഗോള്‍ പിറന്നു.

WX7XyUUG

രണ്ടാം പകുതിയില്‍ ഇരു ബോക്സിലേക്കും ആക്രമണം എത്തി. 62ാം മിനിറ്റില്‍ ആഷിഖ് കരുണിയന്‍റെ ഹെഡറില്‍ നിന്നും സുനില്‍ ചേത്രിയുടെ ഒരു ടച്ചില്‍ ചാങ്തയിലേക്ക്. എന്നാല്‍ ചാങ്തയുടെ പവറില്ലാത്ത ഷോട്ട് കുവൈറ്റ് ഗോള്‍കീപ്പര്‍ അനായാസം പിടിച്ചെടുത്തു. മത്സരത്തിന്‍റെ ഇഞ്ചുറി ടൈമില്‍ കുവൈറ്റ് താരത്തിന്‍റെ ഷോട്ട് തട്ടിയകറ്റി. പിന്നാലെ ഇന്ത്യയുടെ ആക്രമണം.

ബോക്സില്‍ മഹേഷിന് ലഭിച്ച പന്ത് രോഹിത്തിന് കൈമാറി. എന്നാല്‍ രോഹിത്തിന്‍റെ ക്രോസ് സ്വീകരിക്കാന്‍ ബോക്സില്‍ ആരും ഉണ്ടായിരുന്നില്ലാ. പിന്നാലെ ഉദാന്തക്ക് ഒരു നല്ല അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ലാ. ഇതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് കടന്നു.

358078695 664673099036703 6594755126438689539 n

എക്സ്ട്രാ ടൈമിന്‍റെ ആദ്യ പകുതി കുവൈറ്റ് താരത്തിന്‍റെ ഷോട്ട് തടഞ്ഞിട്ടാണ് ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സന്ധു അവസാനിപ്പിച്ചത്. രണ്ടാം പകുതിയുടെ ആരംഭം മുതല്‍ കുവൈറ്റ് ആക്രമണം അഴിച്ചുവിട്ടു. കളി തീരാന്‍ 3 മിനിറ്റ് ശേഷിക്കേ പൂജാരി നല്‍കിയ ക്രോസ് ചാങ്തെ പിടിച്ചെടുത്തു. എന്നാല്‍ ചാങ്തയുടെ ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പറന്നു. രണ്ടാം പകുതിയിലും സമനില പാലിച്ചതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നു.

പെനാല്‍റ്റിയില്‍ ഇരുടീമും 4 വീതം ഗോള്‍ അടിച്ചതോടെ സഡന്‍ ഡെത്തിലേക്ക് നീങ്ങി. ഷൂട്ടൗട്ടില്‍ ഇന്ത്യക്കായി സുനില്‍ ഛേത്രിയും സന്ദേശ് ജിംഗാനും ലാലിയൻസുവാല ചാംഗ്തേയും സുഭാശിഷ് ബോസും മഹേഷ് സിംഗും ലക്ഷ്യം കണ്ടപ്പോള്‍ ഉദാന്ത സിംഗ് പാഴാക്കി. സഡന്‍ ഡെത്തിലെ ആദ്യ ശ്രമം മഹേഷ് സിങ്ങ് ഗോളാക്കിയപ്പോള്‍ കുവൈറ്റ് ക്യാപ്റ്റന്‍റെ ഷോട്ട് ഗുര്‍പ്രീത് തടഞ്ഞിട്ടു.

Scroll to Top