ലൂണ കേട്ടതാണ്. വിവാദ ഗോളിന് ചേത്രിക്ക് പറയാനുള്ളത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പ്ലേയോഫ് പോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ച് ബാംഗ്ലൂരു സെമിഫൈനലില്‍ എത്തി. വിവാദ ഗോളിലൂടെയാണ് കേരളം പുറത്തായത്. കേരളം ഡിഫൻഡ് ചെയ്യാൻ ഒരുങ്ങും മുമ്പ് ഫ്രീകിക്ക് എടുത്താണ് ചേത്രി ഗോളാക്കിയത്.

ഇത് ഏറെ വിവാദമാവുകയും കേരള ബ്ലാസ്റ്റേഴ്സ് കളം വിടുകയും ചെയ്തിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് ചെയ്ത കാര്യം തന്റെ 22 വർഷം നീണ്ട ഫുട്ബോൾ കരിയറിൽ ഇതുവരെ കാണാത്ത കാര്യമാണ് എന്ന് ഛേത്രി പറഞ്ഞു. അതേ സമയം മത്സരം വിജയിച്ചതിലും സെമിയില്‍ എത്താന്‍ കഴിഞ്ഞതിലും ചേത്രി സന്തോഷം രേഖപ്പെടുത്തി.

FqT5AiwakAUImSc

റഫറിയോട് ചോദിച്ചാണ് താന്‍ ഫ്രീകിക്ക് എടുത്തതെന്ന് മത്സര ശേഷം ചേത്രി പറഞ്ഞു. ” താൻ രണ്ടു തവണ റഫറിയോട് ചോദിച്ചു. ലൂണ ഇത് കേട്ടതാണ്. അദ്ദേഹം ആദ്യം ഫ്രീകിക്ക് തടയാൻ ശ്രമിച്ചു. രണ്ടാമതും റഫറിയോട് ചോദിച്ച ശേഷമാണ് താൻ കിക്ക് എടുത്തത് ” ചേത്രി പറഞ്ഞു.

എന്തായാലും വലിയ വിവാദങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് തുടര്‍ന്ന് കളിക്കാഞ്ഞതോടെ വിവാദം കൂടുതല്‍ രൂക്ഷമായി.

Previous articleനാടകീയ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി ബാംഗ്ലൂർ
Next articleകേരള ബ്ലാസ്റ്റേഴ്സ് മത്സരം ബഹിഷ്കരിച്ചത് ദയനീയം. ഞങ്ങള്‍ക്കാണ് ഇത് സംഭവിച്ചതെങ്കില്‍…ബാംഗ്ലൂര്‍ പരിശീലകനു പറയാനുള്ളത്.