അടുത്ത വർഷത്തെ ടി :20 ലോകകപ്പിൽ ഇവർ കളിക്കും :സൂപ്പർ ടീമിന് യോഗ്യത ഇല്ല

    ഇത്തവണത്തെ ടി :20 ലോകകപ്പ് ആവേശം ഏറെ സസ്പെൻസുകൾ നിറച്ച് കൊണ്ട് മുന്നോട്ട് പോകുകയാണ്. എല്ലാ ടീമുകളും വാശിയേറിയ പോരാട്ടങ്ങൾ സൂപ്പർ 12 റൗണ്ടിൽ കാഴ്ചവെച്ചപ്പോൾ ഒന്നാം ഗ്രൂപ്പിൽ നിന്നും ഇംഗ്ലണ്ട്, ഓസീസ് ടീമുകളും രണ്ടാം ഗ്രൂപ്പിൽ നിന്നും പാക്, ന്യൂസിലാൻഡ് ടീമുകളും സെമിയിലേക്ക് എത്തിയപ്പോൾ എല്ലാവരെയും വളരെ അധികം ഞെട്ടിച്ചുകൊണ്ട് ഇന്ത്യൻ ടീം സെമിയിലേക്ക് പോലും യോഗ്യത നേടാതെ ഗ്രൂപ്പ്‌ സ്റ്റേജിൽ പുറത്തായി കഴിഞ്ഞു. നാളെ നമീബിയക്ക്‌ എതിരെ അവസാന മത്സരവും കളിച്ച് ഇന്ത്യൻ ടീമിന് നാട്ടിലേക്ക് മടങ്ങാം. എന്നാൽ നിർണായക മത്സരങ്ങൾ വരാനിരിക്കേ വീണ്ടും ക്രിക്കറ്റ്‌ ആരാധകർക്ക്‌ എല്ലാം ഒരു സർപ്രൈസ് സമ്മാനിക്കുകയാണ് ഐസിസി.വരാനിരിക്കുന്ന 2022ലെ ടി :20 ലോകകപ്പ് കളിക്കാൻ യോഗ്യത നേടിയ ടീമുകളെയാണ് ഐസിസി പ്രഖ്യാപിച്ചത്.

    2022ൽ ഓസ്ട്രേലിയയിൽ നടക്കുന്ന ടി :20 ലോകകപ്പിനായി യോഗ്യത നേടിയ 8 ടീമുകളെയാണ് ഇപ്പോൾ ഐസിസി പ്രഖ്യാപിച്ചത്. ഓസ്ട്രേലിയ. ഇംഗ്ലണ്ട്, ഇന്ത്യ,പാകിസ്ഥാൻ, സൗത്താഫ്രിക്ക, അഫ്‌ഘാനിസ്ഥാൻ, ന്യൂസിലാൻഡ്, ബംഗ്ലാദേശ് തുടങ്ങിയ ടീമുകൾ നേരിട്ട് യോഗ്യത നെടുമ്പോൾ എല്ലാവരിലും ഏറെ ഞെട്ടൽ സൃഷ്ടിച്ചത് മുൻ ടി :20 ലോകകപ്പ് ചാമ്പ്യൻമാരായിട്ടുള്ള വെസ്റ്റ് ഇൻഡീസ് ടീമിന്‍റെ അവസ്ഥയാണ്. അവർക്ക് 2022ലെ ലോകകപ്പിന് നേരിട്ട് യോഗ്യത നെടുവാനായി സാധിച്ചില്ല.

    ഇത്തവണ ടി :20 ലോകകപ്പിൽ കിരീടം നേടുമെന്ന് എല്ലാവരും കരുതിയ വെസ്റ്റ് ഇൻഡീസ് ടീമിന് ഗ്രൂപ്പിൽ ഒരു മത്സരം മാത്രമാണ് ജയിക്കാൻ കഴിഞ്ഞത്. ഈ ലോകകപ്പിലും കഴിഞ്ഞ മാസങ്ങളിൽ എല്ലാം മോശം ഫോം ആവർത്തിച്ചതാണ് വെസ്റ്റ് ഇൻഡീസ് ടീമിന് തിരിച്ചടിയായി മാറിയത്.എന്നാൽ ഇത്തവണത്തെ ടി :20 ലോകകപ്പിൽ എല്ലാ കളികളും തോറ്റ ബംഗ്ലാദേശ് ടീമിന് ഓസ്ട്രേലിയ, കിവീസ് ടീമുകൾക്ക് എതിരെ നേടിയ പരമ്പരജയം യോഗ്യത ലഭിക്കാൻ നിർണായകമായി

    Previous articleഅഫ്ഗാനിസ്ഥാന്‍ തോറ്റു. പരിശീലനം ഒഴിവാക്കി ഇന്ത്യ
    Next articleസാനിയ മിര്‍സയെ സാക്ഷിയാക്കി റെക്കോഡ് ഫിഫ്റ്റിയുമായി ഷോയിബ് മാലിക്ക്