സാനിയ മിര്‍സയെ സാക്ഷിയാക്കി റെക്കോഡ് ഫിഫ്റ്റിയുമായി ഷോയിബ് മാലിക്ക്

ഐസിസി ടി20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഷോയിബ് മാലിക്കിനു വേഗമേറിയ അര്‍ദ്ധസെഞ്ചുറി. സ്കോട്ടലന്‍റിനെതിരെയുള്ള മത്സരത്തില്‍ വെറും 18 പന്തിലാണ് ഷോയിബ് മാലിക്കിന്‍റെ ഫിഫ്റ്റി പിറന്നത്. മത്സരത്തില്‍ 54 റണ്‍സാണ് മാലിക്ക് നേടിയത്. 1 ഫോറും 6 സിക്സിന്‍റെ അകമ്പടിയോടെയാണ് ഷോയിബ് മാലിക്കിന്‍റെ ഇന്നിംഗ്സ്.

ടി20യില്‍ ഒരു പാക്കിസ്ഥാന്‍ താരത്തിന്‍റെ ഏറ്റവും വേഗമേറിയ അര്‍ദ്ധസെഞ്ചുറിയാണ് ഷാര്‍ജയില്‍ പിറന്നത്. അതോടൊപ്പം ഈ ടൂര്‍ണമെന്‍റിലെ ഏറ്റവും വേഗമേറിയ അര്‍ദ്ധസെഞ്ചുറി റെക്കോഡില്‍ കെല്‍ രാഹുലിനൊപ്പമെത്തി.

മത്സരം കാണാന്‍ ഭാര്യയായ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ സ്റ്റേഡിയത്തിലുണ്ടായിരുന്നു. തനിക്കായി ആര്‍പ്പു വിളിച്ച ഭാര്യയെ സാക്ഷിയാക്കിയായിരുന്നു മാലിക്കിന്‍റെ പ്രകടനം. എക്കാലവും സ്കോട്ടലന്‍റിനെതിരെ മികച്ച പ്രകടമാണ് പുറത്തെടുക്കാറുള്ളത്. 11, 53, 49, 54 എന്നിങ്ങനെയാണ് ടി20യില്‍ സ്കോട്ടലന്‍റിനെതിരെയുള്ള പ്രകടനങ്ങള്‍