ടെസ്റ്റ്‌ പരമ്പര ഇന്ത്യ തൂക്കും, ആ 2 താരങ്ങൾ നിർണായകം. ഉപദേശവുമായി സുനിൽ ഗവാസ്കർ.

Rohit and kohli test

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് വിജയം കണ്ടെത്താൻ സാധിക്കുമെന്ന വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ച് ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. ഇതുവരെ ദക്ഷിണാഫ്രിക്കൻ മണ്ണിൽ ടെസ്റ്റ് പരമ്പരയിൽ വിജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല. എന്നാൽ അവർക്ക് മുൻപിലേക്ക് വലിയൊരു അവസരമാണ് വന്നെത്തിയിരിക്കുന്നത് എന്ന് ഗവാസ്കർ പറയുന്നു.

നിലവിലെ ഇന്ത്യൻ ടീമിന്റെ ഫോമും ദക്ഷിണാഫ്രിക്കയുടെ വീക്ക്നെസ്സുകളും കണക്കിലെടുത്താണ് ഗവാസ്കർ ഇത്തരം ഒരു പ്രസ്താവന നടത്തിയിരിക്കുന്നത്. പ്രധാനപ്പെട്ട രണ്ടു ബോളർമാർ ദക്ഷിണാഫ്രിക്കൻ നിരയിൽ ഇല്ലാത്തത് ഇന്ത്യൻ ടീമിന് വലിയ മേൽക്കോയ്മ നൽകുന്നുണ്ടെന്നും ഗവാസ്കർ പറയുകയുണ്ടായി.

റബാഡ, നോർക്യ എന്നീ ബോളർമാരുടെ അഭാവം ഇന്ത്യയെ കുറച്ചധികം റൺസ് സ്വന്തമാക്കാൻ സഹായിക്കുമെന്ന് ഗവാസ്കർ കരുതുന്നു. കരുതലോടെ കളിച്ചാൽ ഇന്ത്യയ്ക്ക് പരമ്പരയിൽ അനായാസ വിജയം സ്വന്തമാക്കാൻ സാധിക്കുമെന്നാണ് ഗവാസ്കർ കരുതുന്നത്. “തീർച്ചയായും പരമ്പരയിൽ ഇന്ത്യ വിജയിക്കും. നമുക്ക് ദക്ഷിണാഫ്രിക്കൻ ടീം പരിശോധിക്കണം.

പ്രധാനപ്പെട്ട രണ്ടു ബോളർമാർ ഇല്ലാതെയാണ് അവർ ടെസ്റ്റ് പരമ്പരക്ക് ഇറങ്ങുന്നത്. നോർക്യയും റബാഡയും കളിക്കുന്നില്ല. അതിനർത്ഥം ഇന്ത്യൻ ബാറ്റർമാർക്ക് മികച്ച അവസരമാണ് വന്നിരിക്കുന്നത് എന്നതാണ്. കരുതലോടെ കളിച്ചാൽ അവർക്ക് 400ഓ 400ലധികം റൺസോ മത്സരത്തിൽ സ്വന്തമാക്കാൻ സാധിക്കും.”- ഗവാസ്കർ പറഞ്ഞു.

“ഒരുപക്ഷേ തുടക്കത്തിൽ ദക്ഷിണാഫ്രിക്കയുടെ പന്തുകളെ നേരിടുക എന്നത് അല്പം ബുദ്ധിമുട്ടേറിയതാവും. ഇവിടത്തെ സാഹചര്യങ്ങളിൽ വലിയ രീതിയിലുള്ള ബൗൺസ് ലഭിക്കാനും സാധ്യതയുണ്ട്. എന്നാൽ അത്തരം പരീക്ഷണങ്ങൾ നേരിടുക എന്നതാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ ഭംഗി. അതുകൊണ്ടാണ് ഒരു മത്സരത്തിന് 5 ദിവസങ്ങൾ നൽകുന്നത്. ഇന്ത്യ നന്നായി തന്നെ ബാറ്റ് ചെയ്യാൻ ശ്രമിക്കണം.

പരമ്പരയിലുടനീളം 300 റൺസ് മുതൽ 500 റൺസ് വരെ നേടിയാൽ അത് ഇന്ത്യൻ ബോളർമാർക്കും വലിയൊരു അവസരമാണ്. അത്തരം സാഹചര്യങ്ങളിൽ രണ്ട് ഇന്നിംഗ്സിലും ദക്ഷിണാഫ്രിക്കൻ ബാറ്റർമാരെ എറിഞ്ഞിടാൻ ഇന്ത്യൻ ബോളർമാർക്ക് സാധിക്കും.”- ഗവാസ്കർ പറയുന്നു.

ദക്ഷിണാഫ്രിക്കക്കെതിരെ 2 ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയാണ് ഇന്ത്യ ഇത്തവണ കളിക്കുന്നത്. ഡിസംബർ 26ന് ബോക്സിങ് ഡേയിലാണ് ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മത്സരം നടക്കുന്നത്. ശേഷം രണ്ടാം ടെസ്റ്റ് മത്സരം ജനുവരി മൂന്നിന് നടക്കു ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഭാഗമായുള്ള ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ ദക്ഷിണാഫ്രിക്കെതിരെ കളിക്കുന്നത്.

വരാനിരിക്കുന്ന വലിയ ടെസ്റ്റ് പരമ്പരകൾക്കുള്ള മുന്നൊരുക്കമാണ് ഈ ടെസ്റ്റ് പരമ്പര. ഇന്ത്യയുടെ സീനിയർ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമയും അടക്കമുള്ളവർ ടീമിലേക്ക് തിരിച്ചെത്തും എന്നതും ഈ പരമ്പരയുടെ പ്രത്യേകതയാണ്.

Scroll to Top