ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏറ്റവും നിർഭാഗ്യവാനായ താരമാണ് സഞ്ജു. പല സമയത്തും ടീമിനായി മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടും സ്ഥിരമായി ടീമിൽ തുടരാൻ സഞ്ജുവിന് സാധിക്കുന്നില്ല. പലപ്പോഴും സഞ്ജുവിനെ സ്ഥിരതയില്ലായ്മ വല്ലാതെ ബാധിക്കാറുണ്ട്. ടീമിനൊപ്പം തുടർച്ചയായി 5 മത്സരങ്ങളിലധികം സഞ്ജുവിന് അവസരം ലഭിക്കാത്തതും ഇതുകൊണ്ട് തന്നെയാണ്.
പലതവണ തന്റെ കരിയറിൽ മോശം സമയങ്ങളിലൂടെ സഞ്ജു സാംസൺ കടന്നു പോയിട്ടുണ്ട്. എന്നാൽ തന്നെ വളരെയധികം മാനസികപരമായി ബാധിച്ച ഒരു സംഭവത്തെ പറ്റി സഞ്ജു പറയുകയുണ്ടായി. ഇത്തരമൊരു വലിയ പ്രശ്നം വന്നപ്പോൾ തന്നെ അതിൽ നിന്ന് കരകയറ്റാൻ സഹായിച്ച വ്യക്തിയെപ്പറ്റിയും സഞ്ജു സൂചിപ്പിച്ചു.
തന്റെ കരിയറിൽ വളരെ മോശം അവസ്ഥ ഉണ്ടായപ്പോൾ തന്നെ പ്രചോദിപ്പിക്കുകയും ആത്മവിശ്വാസം നൽകി കളിക്കളത്തിലേക്ക് തിരികെ കൊണ്ട് വരികയും ചെയ്തത് തന്റെ ഭാര്യ ചാരുലതയാണ് എന്ന് സഞ്ജു പറഞ്ഞു. “ഇന്ത്യ എ ടീമും ദക്ഷിണാഫ്രിക്ക എ ടീമും തമ്മിലുള്ള മത്സരത്തിനായി ഞാൻ ഒരുപാട് തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. 6 മാസത്തോളം കൃത്യമായി പരിശീലനത്തിൽ ഏർപ്പെടാനും, ഫിറ്റ്നസ് നന്നായി നിലനിർത്താനും എനിക്ക് സാധിച്ചു.
എന്നാൽ മത്സരത്തിൽ വേണ്ട രീതിയിൽ പെർഫോം ചെയ്യാൻ എനിക്ക് സാധിച്ചില്ല. അന്ന് പെർഫോം ചെയ്യാൻ സാധിച്ചിരുന്നെങ്കിൽ എനിക്ക് ഇന്ത്യയുടെ സീനിയർ ടീമിലേക്ക് അവസരം ലഭിക്കുമായിരുന്നു.
എന്നാൽ മത്സരത്തിൽ ഞാൻ പരാജയപ്പെട്ടതോടെ എന്നെ വളരെ വലിയ നിരാശ ബാധിച്ചു. ഇത്ര വലിയ രീതിയിൽ പരിശീലനം നടത്തിയിട്ടും എന്തുകൊണ്ടാണ് എനിക്ക് മൈതാനത്ത് നന്നായി കളിക്കാൻ സാധിക്കാത്തത് എന്ന് ഞാൻ ചിന്തിച്ചു. അങ്ങനെ ഒരുപാട് കാര്യങ്ങൾ എന്റെ മനസ്സിലൂടെ കടന്നുപോയി.”- സഞ്ജു പറയുന്നു.
“അന്നത്തെ ദിവസം വരെ ഞാൻ ചാരുലതയുമായി ക്രിക്കറ്റുമായി ബന്ധപ്പെട്ട യാതൊരു കാര്യങ്ങളും സംസാരിച്ചിട്ടില്ല. പക്ഷേ അന്നത്തെ മാനസികാവസ്ഥ മോശമായതിനാൽ തന്നെ ഞാൻ ഇക്കാര്യം ചാരുലതയോടെ സംസാരിക്കാൻ തീരുമാനിച്ചു. എന്റെ മാനസികാവസ്ഥയെ പറ്റി വിശദമായി ഞാൻ ചാരുതയുമായി സംസാരിച്ചു.
ഇത്തരമൊരു മോശം അവസ്ഥയിലൂടെയാണ് ഞാൻ കടന്നുപോകുന്നതും എന്താണ് ചെയ്യേണ്ടതെന്നും ഞാൻ ചാരുവിനോട് ചോദിച്ചു. അവൾ അതിന് കൃത്യമായ മറുപടിയും എനിക്ക് നൽകുകയുണ്ടായി. ഈ മറുപടി എന്നെ വളരെയധികം അത്ഭുതപ്പെടുത്തി.”- സഞ്ജു കൂട്ടിച്ചേർക്കുന്നു.
“ചാരു നൽകിയ മറുപടി വളരെ വ്യക്തവും കാര്യങ്ങൾ ശരിയുമാണെന്ന് എനിക്ക് തോന്നി. ആ മറുപടിക്ക് ഞാൻ ചാരുവിനോട് നന്ദിയും പറഞ്ഞിരുന്നു. ചാരു പറഞ്ഞതുപോലെ തന്നെ കാര്യങ്ങൾ ചെയ്യാമെന്ന് ഞാൻ അവൾക്ക് വാക്കും നൽകി. അന്നുവരെ ക്രിക്കറ്റിനെ പറ്റി ഇത്തരത്തിൽ ഗൗരവകാലമായ കാര്യങ്ങൾ ഞാൻ ചാരുവുമായി സംസാരിച്ചിരുന്നില്ല.
ക്ഷേ അന്നെനിക്ക് അവൾ നൽകിയ ഉത്തരം എന്നെ സഹായിച്ചു. ശേഷം എന്നെ സഹായിക്കാൻ ഏറ്റവും നല്ലയാൾ ചാരുലതയാണ് എന്ന് എനിക്ക് തോന്നി.”- സഞ്ജു പറഞ്ഞു വയ്ക്കുന്നു. എന്നാൽ തന്റെ ഭാര്യയുടെ മറുപടിയെ സംബന്ധിച്ചുള്ള പൂർണ്ണ വിവരങ്ങൾ പുറത്തുവിടാൻ സഞ്ജു സാംസൺ തയ്യാറായില്ല.