വന്ന വഴി മറന്നില്ലാ. ധോണിയുടെ പുതിയ ചിത്രം വൈറല്‍. ഏറ്റെടുത്ത് ആരാധകര്‍

converted image 10

2024 ഐപിഎല്ലിനൊള്ള ഒരുക്കത്തിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി. ഇപ്പോഴിതാ പരിശീലനത്തില്‍ പങ്കെടുക്കുന്ന ധോണിയുടെ ഒരു ചിത്രമാണ് വൈറലായികൊണ്ടിരിക്കുന്നത്.

ബാറ്റില്‍ പ്രൈം സ്പോര്‍ട്ട്സ് എന്ന സ്റ്റിക്കര്‍ പതിച്ചാണ് മഹേന്ദ്ര സിംഗ് ധോണി ബാറ്റ് ചെയ്യുന്നത്. റാഞ്ചിയില്‍ ധോണിയുടെ സുഹൃത്തായ പരിംജിത്ത് സിംഗിന്‍റെ ഷോപ്പാണ് ഇത്. ധോണിയുടെ കരിയര്‍ രൂപപ്പെടുത്തുന്നതില്‍ പരിംജിത്ത് നിര്‍ണായക പങ്കു വഹിച്ചിരുന്നു. ധോണിക്ക് ബാറ്റ് സ്പോണ്‍സര്‍ ലഭിക്കാന്‍ സഹായം ചെയ്തത് പരിംജിത്ത് ആയിരുന്നു.

ഇപ്പോഴിതാ അന്നത്തെ സഹായങ്ങള്‍ക്ക് തിരിച്ച് ധോണി നന്ദി അറിയിക്കുകയാണ്.

2023 സീസണിലെ ത്രില്ലര്‍ ഫൈനലില്‍ ഗുജറാത്തിനെ തോല്‍പ്പിച്ചാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് കിരീടം ഉയര്‍ത്തിയത്. കിരീട നേടത്തോടെ ഏറ്റവും കൂടുതല്‍ ഐപിഎല്‍ കിരീടം എന്ന മുംബൈ ഇന്ത്യന്‍സിന്‍റെ നേട്ടത്തിനൊപ്പമെത്തി.

Read Also -  മണ്ടൻമാർ. പാകിസ്ഥാന്റെ സൂപ്പർ ഓവറിലെ പ്ലാൻ ചോദ്യം ചെയ്ത് യുവരാജ്.
Scroll to Top