ടോസ് നേടി ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. സഞ്ചു സാംസണ്‍ തുടരും. രാഹുല്‍ തൃപാഠിക്ക് അവഗണന

സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ വിജയിച്ച് പരമ്പര ഇതിനോടകം സ്വന്തമാക്കിയെങ്കിലും കാര്യമായ മാറ്റങ്ങള്‍ ഇന്ത്യന്‍ ടീമില്‍ വരുത്തിയില്ലാ. മുഹമ്മദ് സിറാജിനും പ്രസീദ്ദ് കൃഷ്ണക്കും പകരം ദീപക്ക് ചഹറും ആവേശ് ഖാനും എത്തി.

രാഹുല്‍ തൃപാഠി, റുതുരാജ് ഗെയ്ക്വാദ്, ഷഹബാസ് അഹമ്മദ് എന്നിവര്‍ക്ക് അവസരം ലഭിച്ചില്ലാ. പതിവില്‍ നിന്നും വിത്യസ്തമായി ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എഷ്യാ കപ്പിന് മുന്നോടിയായി ബാറ്റിംഗ് പരിശീലനം ലഭിക്കുന്നതിനു വേണ്ടി എന്നാണ് ക്യാപ്റ്റന്‍ കെല്‍ രാഹുല്‍ അറിയിച്ചത്.

ആദ്യ ഏകദിനം 10 വിക്കറ്റിനും വിജയച്ച ഇന്ത്യ രണ്ടാം മത്സരം അഞ്ച് വിക്കറ്റിനാണ് വിജയിച്ചത്. ഇന്ത്യക്ക് ഇന്ന് ജയിച്ചാല്‍ പരമ്പര 3-0ന് വൈറ്റ് വാഷ് ചെയ്യാം. രണ്ടാം ഏകദിനത്തില്‍ ആറാമനായിറങ്ങി 39 പന്തില്‍ മൂന്ന് ഫോറും നാല് സിക്സും ഉള്‍പ്പടെ 43* റണ്‍സെടുത്ത സഞ്ജുവായിരുന്നു ഇന്ത്യയുടെ വിജയശില്‍പിയും കളിയിലെ താരവും.

Zimbabwe (Playing XI): Takudzwanashe Kaitano, Innocent Kaia, Tony Munyonga, Regis Chakabva(w/c), Sikandar Raza, Sean Williams, Ryan Burl, Luke Jongwe, Brad Evans, Victor Nyauchi, Richard Ngarava

India (Playing XI): Shikhar Dhawan, KL Rahul(c), Shubman Gill, Ishan Kishan, Deepak Hooda, Sanju Samson(w), Axar Patel, Shardul Thakur, Deepak Chahar, Kuldeep Yadav, Avesh Khan

Previous articleവെസ്റ്റിൻഡീസിനെതിരെ മൂന്നാം ഏകദിനം വിജയിച്ച് ചരിത്ര പരമ്പര സ്വന്തമാക്കി ന്യൂസിലാൻഡ്.
Next article❝സുഹൃത്തുക്കൾ ഇന്ത്യയ്‌ക്കായി കളിക്കുന്നത് കാണാൻ പ്രയാസമായിരുന്നു❞ ടീമില്‍ നിന്നും പുറത്തായതിന്‍റെ അനുഭവം ആദ്യമായി സഞ്ചു സാംസണ്‍ വെളിപ്പെടുത്തുന്നു.