വെസ്റ്റിൻഡീസിനെതിരെ മൂന്നാം ഏകദിനം വിജയിച്ച് ചരിത്ര പരമ്പര സ്വന്തമാക്കി ന്യൂസിലാൻഡ്.

images 5 2

ഇന്നലെയായിരുന്നു വെസ്റ്റിൻഡീസ് ന്യൂസിലാൻഡ് പാരമ്പരയിലെ മൂന്നാം ഏകദിനം. മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ റൺമല ചാടിക്കടന്ന് ചരിത്രപരമ്പര അഞ്ചുവിക്കറ്റിന് ന്യൂസിലാൻഡ് സ്വന്തമാക്കി. വെസ്റ്റിൻഡീസ് ഉയർത്തിയ 302 റൺസ് വിജയലക്ഷ്യം 47.1 ഓവറിൽ ന്യൂസിലാൻഡ് മറികടക്കുകയായിരുന്നു.

ന്യൂസിലാൻഡിനു വേണ്ടി മാർട്ടിൻ ഗുപ്റ്റിൽ, ദേവോൺ കോൺവെ, ടോം ലാദം, ഡാരിൽ മിച്ചൽ എന്നിവർ അർദ്ധസെഞ്ച്വറി നേടി. മത്സരത്തിന്റെ അവസാനം ജിമ്മി നിഷ നടത്തിയ വെടിക്കെട്ട് ഫിനിഷിങ്ങിലൂടെയുമാണ് ചരിത്രപരമ്പര കിവികൾ സ്വന്തമാക്കിയത്. ന്യൂസിലാൻഡ് പുരുഷ ടീം ആദ്യമായാണ് വെസ്റ്റിൻഡീസിൽ ഒരു ഏകദിന പരമ്പര സ്വന്തമാക്കുന്നത്.

images 3 2


പരമ്പരയിലെ ആദ്യ ഏകദിനം ന്യൂസിലാൻഡ് വിജയിച്ചിരുന്നു. രണ്ടാം ഏകദിനം മഴ മൂലം ഉപേക്ഷിച്ചെങ്കിലും ന്യൂസിലാൻഡ് മഴ നിയമപ്രകാരം 50 റൺസിന് വിജയിച്ചു. 32 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലാൻഡിനു വേണ്ടി 64 പന്തിൽ 57 റൺസ് നേടി മാർട്ടിൻ ഗപ്റ്റിൽ, 63 പന്തിൽ 56 റൺസ് നേടി ദേവോൻ കോൺവെ, ലാദം 75 പന്തിൽ 69 , ഡാരിൽ മിചൽ 49 പന്തിൽ 63 റൺസ് നേടി.11 പന്തിൽ 34 റൺസ് എടുത്ത് ജിമ്മി നീഷാം അവസാനം വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ചു.

See also  "ക്യാപ്റ്റൻസിയിലും ബാറ്റിങ്ങിലും രോഹിത് പരാജയമായി. അതുകൊണ്ട് മുംബൈ രോഹിതിനെ മാറ്റി". കാരണം പറഞ്ഞ് ഉത്തപ്പ.
images 4 3

11 പന്തിൽ നാല് സിക്സറും ഒരു ഫോറും അടിച്ചാണ് ജിമ്മി നീഷാം വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തത്. 301റൺസ് നേടിയ വെസ്റ്റിൻഡീസിന് വേണ്ടി കെൽസ് മെയേഴ്സ് സെഞ്ച്വറി നേടി. 110 പന്തിൽ 105 റൺസ് ആണ് താരം നേടിയത്. നായകൻ 55 പന്തിൽ 9 സിക്സ് ഉൾപ്പെടെ 91 റൺസ് നേടി വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവച്ചു.

Scroll to Top