കന്നി ഏകദിന സെഞ്ചുറിയുമായി ശുഭ്മാന്‍ ഗില്‍. സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍

സിംബാബ്‌വെക്കെതിരെയുള്ള ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് മകച്ച സ്കോര്‍. ടോസ് നേടിയ കെല്‍ രാഹുല്‍ ബാറ്റിംഗ് എടുത്തപ്പോള്‍ നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സാണ് നേടിയത്. കന്നി ഏകദിന സെഞ്ചുറിയുമായി തിളങ്ങിയ ശുഭ്മാന്‍ ഗില്ലായിരുന്നു ഇന്ത്യയുടെ ടോപ്പ് സ്കോറര്‍

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത് ശിഖാര്‍ ധവാനും കെല്‍ രാഹുലും ചേര്‍ന്നാണ്. ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 63 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ഇരുവരുടേയും മെല്ലപ്പോക്ക് ഇന്ത്യന്‍ സ്കോറിങ്ങിനെ കാര്യമായി ബാധിച്ചിരുന്നു. ധവാന്‍ 68 പന്തില്‍ നിന്നും 40 റണ്‍സ് നേടിയപ്പോള്‍ കെല്‍ രാഹുല്‍ 46 പന്തില്‍ നിന്നാണ് 30 റണ്‍സ് നേടിയത്.

FawCFRnUYAAHLRZ

പിന്നീടെത്തിയ ശുഭ്മാന്‍ ഗില്ലും ഇഷാന്‍ കിഷനുമാണ് വലിയ സ്കോറിലേക്കുള്ള അടിത്തറ പാകിയത്. ടച്ച് കിട്ടാന്‍ ഇഷാന്‍ കിഷന്‍ സമയം എടുത്തപ്പോള്‍ ബൗണ്ടറികളിലൂടെ ശുഭ്മാന്‍ ഗില്‍ സ്കോറിങ്ങ് കൂട്ടി. ഇരുവരും ചേര്‍ന്ന് 127 പന്തില്‍ 140 റണ്‍സ് മൂന്നാം വിക്കറ്റില്‍ കൂട്ടിചേര്‍ത്തു. 61 പന്തില്‍ 50 റണ്‍സുമായി ഇഷാന്‍ കിഷന്‍ റണ്ണൗട്ടായാണ് മടങ്ങിയത്. പിന്നീടെത്തിയ ദീപക്ക് ഹൂഡക്ക് (1) കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ലാ.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.
FaweqG8VQAMQFA4

ഇതിനിടെ കരിയറിലെ തന്‍റെ ആദ്യ ഏകദിന സെഞ്ചുറി ശുഭ്മാന്‍ ഗില്‍ നേടി. 82 പന്തില്‍ നിന്നാണ് തന്‍റെ കന്നി സെഞ്ചുറി പൂര്‍ത്തിയാക്കിയത്. മറുവശത്ത് സഞ്ചു സാംസണാകട്ടെ (13 പന്തില്‍ 15) തുടര്‍ച്ചയായ രണ്ട് സിക്സുകള്‍ അടിച്ചെങ്കിലും അടുത്ത പന്തില്‍ മടങ്ങി. പിന്നാലെ അക്ഷറും (1) മടങ്ങി. 97 പന്തില്‍ 130 റണ്‍സാണ് ശുഭ്മാന്‍ ഗില്‍ അടിച്ചെടുത്തത്.

Fawn8q6WIAAHNSi

സിംബാബ്‌വെക്കെതിരെ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടിയാണ് ഗില്‍ മടങ്ങിയത്. 15 ഫോറിന്‍റെയും 1 സിക്സിന്‍റേയും അകമ്പടിയോടെയാണ് ഗില്ലിന്‍റെ ഈ സ്കോര്‍. സിംബാബ്‌വെക്കായി ബ്രാഡ് ഇവാന്‍സ് 5 വിക്കറ്റ് വീഴ്ത്തി

Scroll to Top