എറിഞ്ഞു വീഴ്ത്തിയതിനു പിന്നാലെ അടിച്ചിട്ടു. കൂറ്റന്‍ വിജയവുമായി ഇന്ത്യ

സിംബാബ്‍വെക്കെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് വിജയം. 190 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ലക്ഷ്യം മറികടന്നു. മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി. അര്‍ദ്ധസെഞ്ചുറിയുമായി ശുഭ്മാന്‍ ഗില്ലും ശിഖാര്‍ ധവാനുമാണ് ഇന്ത്യക്ക് വിജയം ഒരുക്കിയത്.

സ്കോര്‍ – സിംബാബ്‍വെ 189/10 (40.3) ഇന്ത്യ – 192/0 (30.5). ഇരുവരുടേയും നാലാം ഏകദിനത്തില മൂന്നാം സെഞ്ചുറി കൂട്ടുകെട്ടാണ് ഇത്. ശിഖാര്‍ ധവാന്‍ 113 പന്തില്‍ 81 റണ്‍ നേടിയപ്പോള്‍ ശുഭ്മാന്‍ ഗില്‍ 72 പന്തില്‍ 82 റണ്‍ നേടി

നേരത്തെ ടോസ് നേടിയ കെല്‍ രാഹുല്‍, സിംബാബ്വെയെ ബാറ്റിംഗിനയക്കുകയായിരുന്നു. ക്യാപ്റ്റന്‍റെ തീരുമാനം ശരിവച്ച് ഇന്ത്യന്‍ പേസ് ബൗളര്‍മാര്‍ ആതിഥേയരുടെ ടോപ്പ് ഓഡര്‍ തകര്‍ത്തു. 10.1 ഓവറില്‍ 31 ന് 4 എന്ന നിലയിലായിരുന്നു സിംബാബ്‌വെ. ന്യൂബോളില്‍ സ്വിങ്ങ് പ്രകടനവുമായി 3 വിക്കറ്റ് വീഴ്ത്തിയ ദീപക്ക് ചഹറാണ് സിംബാബ്‌വെയെ തകര്‍ത്തത്.

344387

പിന്നീട് പ്രസീദ്ദ് കൃഷ്ണയുടേയും ആക്ഷര്‍ പട്ടേലിന്‍റെയും ഊഴമായിരുന്നു. വിശ്വസ്തനായ റാസ (12) റയാന്‍ ബേള്‍ (11) എന്നിവര്‍ പുറത്തായതോടെ ആതിഥേയരുടെ പ്രതീക്ഷകള്‍ അവസാനിച്ചു. 8 ന് 116 എന്ന നിലയില്‍ നിന്നും ഒന്‍പതാം വിക്കറ്റില്‍ 70 റണ്‍സ് ബ്രാഡ് ഇവാന്‍സ് (33), റിച്ചഡ് എൻഗരാവയും (34) എന്നിവര്‍ ചേര്‍ത്തു. ഇന്ത്യന്‍ ബോളര്‍മാരെ അനായസം നേരിട്ട ഇരുവരും പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചു. റിച്ചഡ് എൻഗരാവയെ പുറത്താക്കി പ്രസീദ്ദ് കൃഷ്ണയാണ് ബ്രേക്ക് ത്രൂ നല്‍കിയത്.

Fab 2i1UsAArJEa

ബ്രാഡ് ഇവാൻസ് 29 പന്തിൽ 33 റൺസെടുത്തു പുറത്താകാതെനിന്നു. റിച്ചഡ് 42 പന്തിൽ നിന്നാണ് 34 റൺസെടുത്തത്. 51 പന്തിൽ 35 റൺസെടുത്ത സിംബാബ്‍വെ ക്യാപ്റ്റന്‍ റെഗിസ് ചകവായും ഭേദപ്പെട്ട പ്രകടനം നടത്തി. ഇന്ത്യയ്ക്കായി ദീപക് ചാഹർ, പ്രസിദ്ധ് കൃഷ്ണ, അക്സർ പട്ടേൽ എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ശേഷിച്ച ഒരു വിക്കറ്റ് മുഹമ്മദ് സിറാജാണ് സ്വന്തമാക്കിയത്.