ഓഗസ്റ്റിൽ ഇന്ത്യയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര കളിക്കുമെന്ന് സിംബാബ്‌വെ ക്രിക്കറ്റ് സ്ഥിരീകരിച്ചു. ഓഗസ്റ്റിൽ ബംഗ്ലാദേശിനും ഇന്ത്യക്കുമെതിരായ ഹോം പരമ്പരക്ക് ശേഷം ഓസ്‌ട്രേലിയയിലേക്ക് പോകും.സിംബാബ്‌വെ ഇന്ത്യയ്‌ക്കെതിരെ ഓഗസ്റ്റ് 18 മുതൽ മൂന്ന് ഏകദിനങ്ങൾ കളിക്കും, പരമ്പര ഓഗസ്റ്റ് 22 തിങ്കളാഴ്ച അവസാനിക്കും. മൂന്ന് മത്സരങ്ങളും ഹരാരെയിലാണ് നടക്കുന്നത്. അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടുന്നതിനുള്ള ഐസിസി ക്രിക്കറ്റ് ലോകകപ്പ് സൂപ്പർ ലീഗിന്റെ ഭാഗമാണ് ഈ പരമ്പര.
2022 ലെ ടി20 ലോകകപ്പിന് ശേഷം നവംബറിൽ ന്യൂസിലൻഡിനെതിരെയാണ് സൂപ്പർ ലീഗിലെ ഇന്ത്യയുടെ അവശേഷിക്കുന്ന ഏക പരമ്പര. “ഇന്ത്യയ്‌ക്കെതിരായ പരമ്പര ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് സൂപ്പർ ലീഗിന്റെ ഭാഗമാണ്, 13 ടീമുകളുടെ മത്സരമാണ് ഇന്ത്യയിൽ അരങ്ങേറുന്ന ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് 2023-ന് നേരിട്ട് യോഗ്യത നേടുന്നതിനുള്ള മത്സരങ്ങള്‍,” സിംബാബ്‌വെ ക്രിക്കറ്റ് പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞു.
INDIA IN ZIMBABWE – AUGUST 2022:
DATE |
MATCH |
VENUE |
START |
Thursday, 18 August 2022 |
1st ODI |
Harare Sports Club |
12:45 PM |
Saturday, 20 August 2022 |
2nd ODI |
Harare Sports Club |
12:45 PM |
Monday, 22 August 2022 |
3rd ODI |
Harare Sports Club |
12:45 PM |
2016ൽ എംഎസ് ധോണിയുടെ കീഴിലുള്ള യുവനിരയാണ് അവസാനമായി സിംബാബ്‌വെ ഇന്ത്യയെ നേരിട്ടത്. കെ എൽ രാഹുൽ, അമ്പാട്ടി റായിഡു, അക്സർ പട്ടേൽ, ധവാൽ കുൽക്കർണി, കേദാർ ജാദവ്, ഋഷി ധവാൻ, മനീഷ് പാണ്ഡെ, ജയ്ദേവ് ഉനദ്കട്ട് തുടങ്ങിയവരാണ് അന്ന് പരമ്പര കളിച്ചത്. ടി20 2-1ന് ഇന്ത്യ ജയിച്ചിരുന്നു.