ഇന്ത്യ :ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര അത്യന്തം ആവേശകരമായ അവസാനത്തിലേക്ക് കടക്കുമ്പോൾ ക്രിക്കറ്റ് പ്രേമികൾ എല്ലാം ചർച്ചയാക്കി മാറ്റുന്നത് വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യൻ ടീമിന്റെ മാസ്മരിക പ്രകടനമാണ്. വിദേശ ടെസ്റ്റുകളിൽ തുടർച്ചയായി തോൽക്കുന്ന ടീം എന്നുള്ള വിമർശനങ്ങൾ എല്ലാം അപ്രസക്തിമാക്കി മാറ്റുന്ന പ്രകടനമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം പര്യടനത്തിൽ അടക്കം കാഴ്ചവെച്ചത്. ലോർഡ്‌സ് ടെസ്റ്റിലും ഓവലിലും ചരിത്ര നേട്ടം കരസ്ഥമാക്കിയ ഇന്ത്യൻ ടീം അഞ്ചാം ടെസ്റ്റിലും മറ്റൊരു ജയമാണ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബർ 11നാണ് അഞ്ചാം ടെസ്റ്റ് ആരംഭിക്കുന്നത്. പക്ഷേ അഞ്ചാം ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ മാറ്റങ്ങൾക്കുള്ള സാധ്യതകൾ അനവധിയാണ്. പ്രമുഖ താരങ്ങൾക്ക് വിശ്രമം അനുവദിച്ചേക്കും എന്നുള്ള ഒരു സൂചന ശക്തമാണെങ്കിലും എല്ലാവരും ഉറ്റുനോക്കുന്നത് മോശം ബാറ്റിങ് ഫോം തുടരുന്ന വൈസ് ക്യാപ്റ്റനായ അജിഖ്യ രഹാനെയുടെ സ്ഥാനം നഷ്ടമാകുമോ എന്നുള്ള ചർച്ചകളാണ്.
ടെസ്റ്റ് പരമ്പരയിൽ പൂർണ്ണമായി നിരാശ സമ്മാനിച്ച രഹാനെക്ക് പകരം വിഹാരി, സൂര്യകുമാർ യാദവ് എന്നിവർക്ക് എല്ലാം അവസരം നൽകണം എന്നുള്ള ആവശ്യം ശക്തമാണെങ്കിലും നായകൻ കോഹ്ലിയും ടീം മാനേജ്മെന്റും താരത്തിന് ഒപ്പമഞ് ഉറച്ചുനിൽക്കുന്നത്. എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനോട് ഈ വിഷയത്തിൽ കുറേ ചോദ്യങ്ങൾ ഉന്നയിക്കുകയാണ് മുൻ ഇന്ത്യൻ താരം സഹീർ ഖാൻ.പല ബൗളമാരെയും പ്ലെയിങ് ഇലവനിൽ നിന്നും മാറ്റാറുള്ള ഇന്ത്യൻ ടീം എന്താണ് ഈ നയം ബാറ്റ്‌സ്മാന്മാരുടെ കാര്യത്തിൽ പിന്തുടരാതെ പോകുന്നത് എന്നും സഹീർ ഖാൻ ചോദിക്കുന്നുണ്ട്.
“ഓവൽ ടെസ്റ്റിൽ ജയിച്ചതോടെ ഇന്ത്യൻ ടീമിന് താരങ്ങളിൽ ചിലരെ മാറ്റാനുള്ള അവസരം വന്നിരിക്കുകയാണ്. നാല് ടെസ്റ്റിലും നമ്മൾ സെയിം ബാറ്റിങ് നിരയെ പരീക്ഷിച്ചത് മറക്കാൻ പാടില്ല. മോശം ഫോം കാരണം ബൗളർമാരെ മാറ്റാം എങ്കിൽ എന്തുകൊണ്ട് ഇത്തരത്തിൽ ബാറ്റ്‌സ്മാന്മാരെ മാറ്റുന്നില്ല. ഇന്ത്യൻ ടീമിലെ പകരക്കാരുടെ നിരയും ഇന്ന് അത്രമേൽ ശക്തമാണ്. നിർണായക മത്സരങ്ങളിൽ പോലും പ്രധാന താരങ്ങൾ കളിക്കാനില്ല എങ്കിലും മികച്ച പകരക്കാർ നമുക്ക് ഉണ്ട്. ഓവൽ ടെസ്റ്റിൽ മുഹമ്മദ് ഷമി, അശ്വിൻ എന്നിവർ കളിച്ചില്ല എങ്കിൽ പോലും എതിരാളികളുടെ മുഴുവൻ വിക്കറ്റ് വീഴ്ത്താനും ഇന്ത്യക്ക് കഴിഞ്ഞു എന്നതാണ് ശ്രദ്ദേയം” സഹീർ ഖാൻ തന്റെ അഭിപ്രായം വിശദമാക്കി