ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ എല്ലാം തന്നെ വളരെ ഏറെ നിരാശയിലാണ്. ഇന്നലെ നടന്ന സൗത്താഫ്രിക്കക്ക് എതിരായ രണ്ടാം ടി :20യിലും വമ്പൻ തോൽവി വഴങ്ങിയ ഇന്ത്യൻ ടീം 5 ടി :20 മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ 2-0ന് പിന്നിലായി കഴിഞ്ഞു. വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ അടക്കം സീനിയർ താരങ്ങളുടെ അഭാവത്തിൽ യുവ താരങ്ങളുമായി എത്തിയ റിഷാബ് പന്തിനും സംഘത്തിനും ഈ തോൽവികൾ ഒരിക്കലും തന്നെ സഹിക്കാനായി കഴിയില്ല. ബൗളർമാർക്ക് പ്രതീക്ഷിച്ച പോലൊരു മികവിലേക്ക് എത്താനായി കഴിയാത്തത് തന്നെയാണ് ഇന്ത്യൻ തോൽവിക്ക് പിന്നാലെ കാരണം.
അതേസമയം തോൽവിക്ക് പിന്നാലെ ഇന്ത്യൻ ലെഗ് സ്പിന്നർ യൂസ്വേന്ദ്ര ചാഹലിന് മുന്നറിയിപ്പ് നൽകുകയാണ് മുൻ ഇന്ത്യൻ താരമായ ഗൗതം ഗംഭീർ. ഇക്കഴിഞ്ഞ ഐപിഎല്ലിൽ രാജസ്ഥാൻ ടീമിന്റെ ടോപ് വിക്കെറ്റ് ടേക്കർ കൂടിയായ ചാഹലിന് പക്ഷേ ഈ ടി :20 പരമ്പരയിൽ പ്രതീക്ഷിച്ച മികവിലേക്ക് എത്താനായി സാധിച്ചിട്ടില്ല.
ഇപ്പോൾ ചഹലിന്‍റെ ബൗളിങ്ങിൽ സംഭവിക്കുന്ന പിഴവിനെ കുറിച്ച് പറയുകയാണ് ഗൗതം ഗംഭീർ. തന്റെ ബൗളിങ്ങിൽ ടൈറ്റ് ആയി പോകാൻ മാത്രമാണ് ചാഹൽ ശ്രമിക്കുന്നതെന്ന് പറയുകയാണ് ഗംഭീർ.
“ചാഹൽ കേവലം ടൈറ്റായി ബൗൾ ചെയ്യാനാണ് ആഗ്രഹിക്കുന്നത്. വളരെ കൃത്യമായി ടൈറ്റ് ബൗളിംഗ് ചെയ്തു വിക്കെറ്റ് നേടാനാണ് ചഹലിന്‍റെ പ്ലാൻ. എന്നാൽ അത് നടക്കാൻ പോകുന്നില്ല. ടൈറ്റ് ബൗളിംഗ് ഒരു ഫിംഗർ സ്പിന്നറുടെ ജോലിയാണ്. ഒരു ലെഗ് സ്പിന്നർ എപ്പോഴും ഒരു അറ്റാക്കിംഗ് ഓപ്ഷൻ ആണ്. അതിനാണ് ചാഹൽ ശ്രമിക്കേണ്ടത്. ചാഹൽ എത്ര റൺസ് വഴങ്ങുന്നു എന്നതല്ല അദ്ദേഹം വിക്കെറ്റ് വീഴ്ത്തുന്നതിൽ എത്രത്തോളം മിടുക്കൻ എന്നതാണ് പ്രധാനം.” ഗംഭീർ നിരീക്ഷണം വിശദമാക്കി.
നാലോവറിൽ 50 റൺസ് നൽകാം, പക്ഷേ മൂന്ന് വിക്കറ്റ് വീഴ്ത്തിയാൽ മത്സരം ജയിക്കുന്ന അവസ്ഥയിലേക്ക് ടീമിനെ എത്തിക്കാനാകും. എന്നാൽ 40-50 റൺസ് വഴങ്ങി ഒരു വിക്കറ്റ് മാത്രം നേടിയാൽ അത് പ്രശ്‌നമാണ്. ഗംഭീര്‍ പറഞ്ഞു.